Monday, January 13, 2014

സുക്കര്‍ പ്രൈസ്


ന്യൂ ഡല്‍ഹി മാന്‍സിംഗ് റോഡിലെ താജ് മഹല്‍ ഹോട്ടെലില്‍ വലിയൊരു ഫംഗ്ഷന്‍ നടക്കുന്നു ഞാന്‍ മുന്‍നിരയില്‍ സ്യൂട്ടും ഒക്കെയിട്ട് ഗമയില്‍ ഇരിപ്പുണ്ട് ,വേദിയില്‍ ഒബാമ ഭാര്യ മിഷേല്‍,മുഖപുസ്തക മൊയലാളി സുക്കര്‍ അങ്ങനെ ഒരു കൂട്ടം വി വി ഐ പികള്‍ ഉപവിഷ്ടര്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുള്ള അവാര്‍ഡു പ്രഖ്യാപനമാണ് നടക്കുന്നത് ,ആങ്കര്‍ ആയി നില്‍ക്കുന്നത് മലയാളത്തിന്റെ സ്വന്തം വെറുതെയല്ലാത്ത ഭാര്യ ശ്വേത, വേദിയില്‍ നിന്നും എന്നെ കോള്‍മയിര്‍ കൊള്ളിച്ചുകൊണ്ട്‌ ജേതാവിന്റെ പേര്‍ മിഷേല്‍ ഒബാമ പ്രഖ്യാപിച്ചു

The winner is Joshy kurian paul,

ഞാന്‍ എഴുന്നേറ്റു സദസ്സിനെ മുഴുവന്‍ രണ്ടു കയ്യും ഉയര്‍ത്തി അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങി ഇപ്പോള്‍ സദസ്സില്‍ നിന്നും കാതടപ്പിക്കുന്ന വിധമുള്ള കരഘോഷമാണ്,സ്റെജിലെക്കെത്തിയ എന്നെ ആദ്യം സുക്കര്‍ മൊയലാളി കെട്ടിപ്പിടിച്ചു ഒരു ചുംബനം തന്നു ഞാന്‍ ഒന്ന് തിരിച്ചു കൊടുത്തു ,അടുത്തത് ഒബാമയുടെ വീതം ഒന്ന് ഒബാമയ്ക്കും കൊടുത്തു ഞാന്‍ തിരിച്ചൊന്നു, അതിനു ശേഷം മിഷെലില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ച ഉടന്‍ മിഷേലിന്റെ വക കാര്യമായ ഒരു ആലിംഗനവും ഒരു ചുംബനവും എന്നെയാകെ അങ്ങ് കുളിര് കോരിപ്പിച്ചുകൊണ്ട് അതൊരു രണ്ടു മിനിട്ട് നീണ്ടു നിന്നു, അതിനു ശേഷം മോമെന്റോയുമായി വേദി വിടാന്‍ ഒരുങ്ങിയ എന്നെ രണ്ടു വാക്ക് പറയുന്നതിനായി മൈക്കിനടുത്തെക്കു ശ്വേത ക്ഷണിച്ചു പോഡിയത്തിനടുത്തേക്ക് ചെന്ന എനിക്ക് വെറുതെയല്ല ഭാര്യയിലെ കേട്ടിയോന്മാര്‍ക്ക് കിട്ടുന്നപോലെ ഒരു കിടിലന്‍ ആലിംഗനം ശ്വേത വക ,

അപ്പോള്‍ കേള്‍ക്കാം ഇതെന്നാ ഇടപാടാ ജോഷിച്ചായ ,വിടെന്നെ ..വിടാനേ ശ്വാസം മുട്ടുന്നു എന്നൊക്കെയുള്ള ശബ്ദം, ഞാനുണ്ടോ വിടുന്നു വല്ലപ്പോളും കിട്ടുന്ന ചാന്‍സല്ലേ എന്ന് കരുതി ശ്വേതയെ ആഞ്ഞു പുല്‍കി നില്‍ക്കുവാണു,”നിങ്ങള്‍ക്കെന്നാ ഭ്രാന്തു പിടിച്ചോ മനുഷ്യാ”ന്നുള്ള പരിചിത സ്വരം കേട്ടു പെട്ടെന്ന് ഞാന്‍ ശ്വേതയില്‍ നിന്നും പിന്നോക്കം മാറി സൂക്ഷിച്ചു നോക്കി

ഇപ്പോള്‍ ശ്വേതയുടെ സ്ഥാനത്തു എന്റെ ഭാര്യ ആനി.
വേദിയും ഒബാമയും മിഷെലുമെല്ലാം എങ്ങോ പോയ്‌ മറഞ്ഞിരിക്കുന്നു ഇപ്പോള്‍ ഞാനും ഭാര്യയും ഞങ്ങളുടെ ബെഡ്റൂമും മാത്രം,ഞാന്‍ അകെ ചുറ്റുമൊന്നു നോക്കി....

“എന്‍റെ അവാര്‍ഡ് എവിടെ?”ഞാന്‍ ഭാര്യയോടു ചോദിച്ചു

.”നിങ്ങടെ അവാര്‍ഡ് കുന്തം ,ദാണ്ട്‌ അപ്പുറത്തെ കട്ടിലില്‍ കിടക്കുന്നു നിങ്ങളുടെ രണ്ടു അവാര്‍ഡുകള്‍ പിള്ളേരെ ചൂണ്ടി അവള്‍ പറഞ്ഞു
"ബാക്കിയുള്ളവള്‍ ഇപ്പൊ ശ്വാസം മുട്ടി ചത്തേനെ...മനുഷ്യാ നിങ്ങളോട് എത്ര പ്രാവശ്യം പറഞ്ഞിടുണ്ട് കിടക്കാന്‍ നേരം ഈ ഫെസ്ബുക്കും ,മൊബൈലും ഒന്നുമായിട്ടു ഇങ്ങോട്ട് പോരരുതെന്നു"

എത്ര പറഞ്ഞാലും കേക്കത്തില്ല അങ്ങേരുടെ ഒരു അവാര്‍ഡ് എന്നെയിപ്പം കൊന്നേനെ” ...ഏതവളാ നിങ്ങള്‍ക്കവാര്‍ഡു തന്നത് ഇത്ര അങ്ങോട്ട്‌ കെട്ടിപ്പിടിക്കാന്‍ ?

ഭാര്യയുടെ കണ്ണില്‍ നിന്നും തീപൊരികള്‍ ചിതറുന്നുണ്ട് എന്നെനിക്കു തോന്നി, ഞാന്‍ പതിയെ പറഞ്ഞു ‘ഓ അത് ഒബാമയാരുന്നു പെണ്ണൊന്നുമല്ലാരുന്നു”

ഉള്ള കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ അവളെന്നെ വെറും വായി നോക്കിയായി കരുതിയാലോ എന്ന് കരുതി ഞാന്‍ പറഞ്ഞു ,

“ഹൂം നിങ്ങളെ എനിക്കറിയാം ആദ്യ രണ്ടെണ്ണത്തില്‍ ഒന്ന്‍ ആവും ഒബാമക്ക് ,അവസാനത്തെ രണ്ടെണ്ണം ആര്‍ക്കുള്ളതാരുന്നെന്നാ ഞാന്‍ ചോദിച്ചത് സത്യം പറഞ്ഞോണം”

ആ ചോദ്യത്തിന് മുന്നില്‍ ഉത്തരം ഒന്നും കൊടുക്കാതെ ഒരു വളിച്ച ചിരിയും പാസാക്കി ഞാന്‍ പതിയെ തിരിഞ്ഞു കിടന്നു ഉറക്കം വന്നിട്ടോ എന്തോ അവള്‍ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല ........... എന്നാലും എന്റെ അവാര്‍ഡും ഒബാമയും മിഷേലും ശ്വേതയുമൊക്കെ ഒരു സ്വപ്നം മാത്രമായി പോയല്ലോ എന്ന വിഷമത്തോടെ എപ്പോളോ വീണ്ടും ഞാനുറങ്ങി ....................

(ജോഷികുര്യന്‍ പോള്‍)