ഒരു സെമിത്തേരിയിൽ കടന്ന് ചെന്നാൽ മിക്ക ഖബറുകളുടെയും മുന്നിൽ ഇന്ന് മാർബിൾ ഫലകങ്ങളിൽ അതിൽ അടക്കിയിരിക്കുന്നവരുടെ പേരും ,വീട്ടുപേരും ജനിച്ച വർഷവും മരിച്ച വർഷവുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
ഓര്‍മ്മകള്‍
എന്റെ ഓര്‍മ്മകള്‍ എന്നും സായം സന്ധ്യയുടെ നിറച്ചാര്‍ത്ത് പോലെ വിഷാദമയമായവയും അതിലേറെ പുലര്കാലങ്ങളിലെ പുല്കൊടികളില് ഇറ്റുനില്‍ക്കുന്ന മഞ്ഞിന്‍കണങ്ങള്‍ പോലെ സുന്ദരമായവയും ആയിരുന്നു , അവ എന്റെ മാത്രം സ്വന്തം ,അവയില്‍ ചിലത് ഞാന്‍ പങ്കുവയ്ക്കട്ടെ ........................
Monday, September 18, 2023
ജീവിതം മനോഹരമാക്കാം
Thursday, February 9, 2023
നമ്മുടെ ജീവിതത്തില്‍ നിന്നും നാം മനുഷ്യരെ തള്ളിക്കളയാറുണ്ടോ?എന്തുകൊണ്ട്?
Tuesday, March 15, 2022
സ്നേഹം
ഖലീൽ ജിബ്രാൻ പറയുന്നു
" നിങ്ങളുടെ ഒരുമയിൽ ഒഴിഞ്ഞ ഇടങ്ങളുണ്ടായിരിക്കട്ടെ.സ്വർഗ്ഗങ്ങളിലെ കാറ്റുകൾ നിങ്ങൾക്കിടയിൽ നൃത്തം ചെയ്യട്ടെ.അന്യോന്യം സ്നേഹിക്കുക പക്ഷെ സ്നേഹത്തിന്റെ ബന്ധനം ഉണ്ടാക്കരുത്. വീണക്കമ്പികൾ ഒരേ സംഗീതത്തിൽ വിറകൊള്ളുമ്പോഴും ഓരോന്നും തനിച്ചായിരിക്കുന്നതുപോലെ.നിങ്ങളുടെ ഹൃദയങ്ങൾ നൽകുക പക്ഷെ പരസ്പരം സൂക്ഷിപ്പാനാകരുത്."
നമ്മൾ സ്നേഹത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാറുണ്ട്. എന്നാൽ എന്താണ് സ്നേഹമെന്ന് തങ്ങൾക്കറിയില്ല എന്ന് മനുഷ്യർക്കറിയില്ല.
സ്നേഹം ഒരിക്കലും സംശയിക്കില്ല ,സ്നേഹം ഒരിക്കലും അസൂയപ്പെടുകയില്ല,സ്നേഹം ഒരിക്കലും മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല .സ്നേഹം ഒരിക്കലും ഒന്നും അടിച്ചേല്പിക്കുകയില്ല .സ്നേഹം സ്വാതന്ത്ര്യം നൽകുന്നു.നിങ്ങളുടെ ഒരുമയിൽ ഇടമുണ്ടെങ്കിലെ സ്വാതന്ത്ര്യം സാധ്യമാകൂ.
തങ്ങളുടെ ജീവിതം ആനന്ദമാക്കാനാണ് പ്രണയിക്കുന്നവർ ഒരുമിച്ചു ചേരുന്നത് എന്നാൽ അതിനു നേർവിപരീതമാണ് ഇന്ന് നടക്കുന്നത്.ഇന്ന് പരസ്പരം ജീവിതം ദുരിതപൂര്ണമാക്കാനാണ് ഒരുമിക്കുന്നത് എന്നു തോന്നും സ്നേഹത്തിന്റെ അർത്ഥം അവർക്കറിയില്ല എന്നതാണ് ഇതിനു കാരണം.
സ്വാതന്ത്യത്തിനു ഇടം നൽകാതെ അത്യധികം ഒരുമിച്ചായാൽ പോലും സ്നേഹത്തിന്റെ പൂക്കൾ നശിക്കുമെന്നത് അസ്തവിത്വത്തിന്റെ അടിസ്ഥാന നിയമമാണ്.നിങ്ങൾ അതു ഞെരിച്ചുകളഞ്ഞു .വളരുന്നതിന് വേണ്ട ഇടം നിങ്ങൾ നൽകിയില്ല.
ഭൂമിയിൽ തിക്കും തിരക്കും കൂടുന്നതിനാനുസരിച്ചു കൂടുതൽ കൂടുതലാളുകൾക്ക് സുബോധം നശിക്കുകയാണ് .ആത്മഹത്യ ചെയ്യുന്നു ,കുലപാതകങ്ങൾ നടക്കുന്നു.കാരണം തങ്ങൾക്ക് ഒട്ടും ഇടമില്ല.കുറഞ്ഞത് കാമുകരെങ്കിലും ഇതറിയണം.ഭാര്യക്ക് സ്വന്തം ഇടം വേണം .നിങ്ങൾക്കും സ്വന്ത ഇടം വേണം.
വീണക്കമ്പികൾ തനിച്ചാണ് എന്നാൽ അവ ഒരേ സംഗീതത്തിൽ തുടിക്കുന്നു. കമ്പികളുടെ വ്യക്തിത്വത്തിൽ അകലമുണ്ട്,ഇടമുണ്ട്.സംഗീതത്തിലാണ് അവ ഇഴുകിച്ചേരുന്നത്,ലയിക്കുന്നത്. ആ സംഗീതമാകുന്നു സ്നേഹം.
നല്കുകയെന്നത് മഹത്തായ കാര്യമാണ്.സ്നേഹം നിരുപാധികമായാണ് നൽകുന്നത്.
മാവും പ്ലാവും തഴക്കുന്നത് ഒന്നു മറ്റൊന്നിന്റെ നിഴലിൽ അല്ലല്ലോ? അത്രയും സ്ഥലം വേണം മറ്റേത് നിങ്ങളുടെ നിഴലിൽ അല്ല. അതല്ലെങ്കിൽ അതു വളരില്ല.
എന്തുകൊണ്ടാണ് സ്നേഹിക്കുന്നവർ പരസ്പരം കോപിക്കുന്നത്,ദുഃഖിതർ ആയിരിക്കുന്നത്? അവരുടെ തന്നെ വളർച്ച നടക്കുന്നില്ല രണ്ടിലൊരാൾ ആകാശം മുഴുവൻ മറച്ചിരിക്കുന്നു.വെയിലിനു, കാറ്റിന്, മഴക്ക് മറ്റെയാളിൽ എത്താൻ ഇത്തിരിയിടംപോലും വിട്ടുകൊടുക്കുന്നില്ല.അതു സ്നേഹമല്ല, ഉടമസ്ഥതയാണ്,സ്വന്തമാക്കലാണ്.
ഒരേപോലെ ,ഒരേ ഉയരത്തിൽ നിങ്ങൾ വളരണമെന്നതാണ് സ്നേഹത്തിന്റെ താത്പര്യം.അപ്പോൾ കാറ്റിലും,മഴയിലും,വെയിലിലും നിങ്ങൾക്ക് ഒരുമിച്ചു നൃത്തം ചെയ്യാൻ കഴിയുന്നു.
നിങ്ങളുടെ ഒരുമ ഒരു കലയായിരിക്കണം.
"നിലവിലുള്ള ഏറ്റവും മഹത്തായ കലയാകുന്നു പ്രേമം."
Wednesday, February 3, 2021
താനപ്പ
ആര്‍ കെ നാരായണ്‍ ന്‍റെ മാല്‍ഗുഡി എന്ന സാങ്കല്‍പ്പിക ഗ്രാമം പശ്ചാത്തലമാക്കി എഴുതിയ ചെറുകഥകളുടെ
സമാഹാരം മാല്‍ഗുഡി ഡേയ്സ് എന്ന പേരില്‍ ഉണ്ട് നമ്മില്‍ പലരും വായിചിട്ടുള്ളതാവാം അതിലെ പല
കഥകളും.The missing mail എന്ന പേരിലുള്ള അതിലെ ഒരു കഥയില്‍ താനപ്പ എന്ന
ഒരു പോസ്റ്റുമാന്‍ ഉണ്ട്.താന്‍ കത്തുകള്‍ നല്‍കുന്നവരുടെ ഭാഗ്യവുമായി തനിക്ക് അഭേദ്യ ബന്ധമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് താനപ്പ.കത്തുകള്‍ കൊടുക്കുന്ന ഓരോ സ്ഥലത്തും ഒരുപാട് സമയം ചിലവഴിക്കും അയാള്‍.
കത്തുകള്‍ കൊടുക്കുന്ന ഓരോ ആളുകളോടും അവരുടെ വിവരങ്ങളും വിശേഷങ്ങളും ഒക്കെ ചോധിച്ചരിയുകയും അവരെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ നല്‍കുന്ന ചില വാക്കുകള്‍ അവരോടു പറയുകയും ചെയ്യുമയാള്‍
ഒരാളോട് പറയുന്നത്
"എന്താന്നറിയില്ല താങ്കളുടെ പലിശ ഇത്തവണ അല്പം താമസിച്ചു പോയി"
"ഹൈദ്രാബാദിലെ മകന്‍റെ കത്ത് വന്നിട്ടുണ്ട് മാഡം :എത്ര കുട്ടികളുണ്ട് അയാള്‍ക്കിപ്പോള്‍?
"മദ്രാസിലെ ഈ ജോലിക്ക് നീ അപേക്ഷിച്ചിരുന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല! നീ എന്നോട് പറഞ്ഞിരുന്നില്ല.
ആ സാരമില്ല നിയമന ഉത്തരവ് കൊണ്ടുവരുമ്പോള്‍ എനിക്ക് പായസം തരണം"
എന്നിങ്ങനെ ഓരോ ചെറിയ വാക്കുകളും പ്രതീക്ഷകളുമൊക്കെ അയാള്‍ ആളുകള്‍ക്ക് കൊടുത്തുകൊണ്ടിരുന്നു.
പോകുന്ന വീടുകളിലെ ആളുകള്‍ എല്ലാം അയാളെ ഇഷ്ട്ടപ്പെട്ടിരുന്നു.അവരുടെ നിലനില്‍പ്പിന്റെയും കര്മ്മങ്ങളുടെയും,പ്രതീക്ഷകളുടെയുമൊക്കെ അവിഭാജ്യ ഘടകമാണയാള്‍.
അതിലെ ഒരു വീട്ടിലെ രാമാനുജന്റെ മകളുടെ കല്യാണത്തെ കുറിച്ചോര്‍ത്തു ഏറെ വ്യാകുലര്‍ ആയിരുന്നു ആ വീട്ടുകാര്‍.അവരുടെ വിഷമം തന്റെയും കൂടി വിഷമം ആയിക്കാണ്ട് താനപ്പ അതില്‍ ഇടപെടുന്നുണ്ട്.
ഗ്രാമത്തിലെ മറ്റൊരു വീട്ടിലെ പെണ്‍കുട്ടിക്കായി വന്ന നല്ല ഒരു ആലോചന അവരുടെ ചില ഈഗോകള്‍ മൂലം മാറിപ്പോകുന്നത് കണ്ട അയാള്‍ ആ ആലോചനയിലേക്ക് രാമാനുജത്തിന്റെ കുടുംബത്തെ എത്തിക്കുന്നു.
ആ കല്യാണം നിശ്ചയിക്കുന്നു.വിവാഹത്തിനു കുറച്ചു ദിവസം മുന്പ് രാമാനുജത്തിന്റെ ഇളയച്ചന്‍ അസുഖബാധിതനായി മരിക്കാറായിരിക്കുന്നു എന്ന കാര്‍ഡ് വന്നെങ്കിലും താനപ്പ അത് രാമാനുജത്തിനു കൊടുക്കുന്നില്ല.
വിവാഹമെല്ലാം കഴിഞ്ഞു താനപ്പ ഒരു ടെലിഗ്രാം രാമാനുജത്തിനു നല്‍കുന്നു.അത് ഇളയച്ചന്‍ മരിച്ചു എന്നുള്ള വിവരം അറിയിക്കുന്നതായിരുന്നു.ഡേറ്റ് രണ്ടു ദിവസം മുന്നിലെ.
രാമാനുജം അത് പറയുമ്പോള്‍ താനപ്പ ആദ്യം കിട്ടിയ കാര്‍ഡും രാമാനുജത്തിനു കൊടുത്തിട്ട് പറയുന്നു ഈ കാര്‍ഡു ഞാന്‍ മനപ്പൂര്‍വ്വം തരാതിരുന്നതാണ്.തന്നിരുന്നു എങ്കില്‍ ചിലപ്പോള്‍ ഈ കല്യാണം വൈകിപ്പോകുവാനോ ചിലപ്പോള്‍ പിന്നീട് നടക്കാതിരിക്കുവാനോ സാധ്യതയുണ്ട് എന്ന് തനിക്കു തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്.
താങ്കള്‍ക്കു വേണമെങ്കില്‍ എനിക്കെതിരെ പരാതി കൊടുക്കാം ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതടക്കം നടപടികളെ നേരിടുവാന്‍ ഞാന്‍ തയ്യാറാണ് എന്ന് രാമാനുജത്തോട് താനപ്പ പറയുമ്പോള്‍.
മറ്റൊരാള്‍ക്ക് നല്ലത് ഉണ്ടാകുന്നതിനു വേണ്ടി തന്‍റെ വരുമാന മാര്‍ഗ്ഗമായ ഉദ്യോഗം വരെ നഷ്ട്ടപ്പെടുത്തുവാന്‍ തയ്യാറുള്ള ഒരു മനുഷ്യ സ്നേഹിയെ നമുക്ക് കാണുവാന്‍ സാധിക്കും.
ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഇതുപോലുള്ള കഥകള്‍ വായിച്ചാല്‍ തമാശയായി തോന്നുമെങ്കിലും,നമ്മുടെയൊക്കെ ബാല്യത്തില്‍ ഇതുപോലുള്ള ഒരുപാട് നന്മമരങ്ങളെ നാം കണ്ടിട്ടുണ്ട്.ഇന്നും അങ്ങനെ ചില നന്മ മരങ്ങള്‍ അവശേഷിക്കുന്നതിനാലാണ് ഈ ലോകത്തിനു ഇപ്പോഴും സൌന്ദര്യം ഉള്ളത്.
കഴിഞ്ഞ ദിവസം ഞാന്‍ അറിയുന്ന ഒരു ചെറുപ്പക്കാരന്‍ കേവലം 20-21വയസ്സുള്ള പയ്യന്‍ അവന്‍റെ ജീവിതം
ഒരു മുഴം കയറില്‍ അവസാനിപ്പിച്ചു എന്ന വാര്‍ത്ത ഒരുപാട് വിഷമം ഉണ്ടാക്കി.ജീവിതത്തിലെ ചില നഷ്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സമയമായിരുന്നു അവന്.ഒരു വര്‍ഷത്തിനു മുന്പ് അവന്‍റെ അച്ഛന്‍ മരിച്ചു ,മൂന്നു മാസം മുന്‍പ് അവന്‍റെ വല്യമ്മ മരിച്ചു ,ഒരുമാസം മുന്പ് അവന്‍റെ അമ്മ മരിച്ചു.ഇവനും ഒരു മൂത്ത സഹോദരനും ഇവനിളയ രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചിരിക്കെ അവനിലൂടെ കടന്നുപോയ വികാര വിചാരങ്ങള്‍ എന്തെന്ന് നമുക്കറിയില്ല.ഊഹിക്കുവാന്‍ മാത്രമേ സാധിക്കൂ. എന്തായാലും അവന്‍ എളുപ്പ വഴി തേടി.
എന്നെ വിഷമിപ്പിക്കുന്ന ചിന്ത അതല്ല.ആ കുഞ്ഞുങ്ങളുടെ വേദനയില്‍ അവരുടെ അവസ്ഥയില്‍ അവരെ ചേര്‍ത്തു പിടിക്കുന്ന പ്രതീക്ഷയുടെ വാക്കുകള്‍ പകര്‍ന്നു കൊടുക്കുന്ന ഒരു "താനപ്പയുടെ" സാന്നിധ്യം അവര്‍ക്കുണ്ടായിരുന്നെങ്കില്‍
ഒരുപക്ഷേ ഒരു ജീവനെ രക്ഷിക്കുവാന്‍ സാധിച്ചേനെ എന്നാണു.
നമ്മുടെ ഓരോരുത്തരുടെയും ചുറ്റിലും വലിയ അഗ്നി പരവ്വതങ്ങള്‍ ഉള്ളില്‍ വഹിച്ചുകൊണ്ട് നടക്കുന്ന പലരും
ഉണ്ടാവാം വെളിയില്‍ നിന്ന് നോക്കുമ്പോള്‍ ശാന്തം എന്ന് തോന്നുമെങ്കിലും ഉള്ളില്‍ തിളച്ചു മറിയുന്ന അവസ്ഥയില്‍ ഉള്ളവര്‍.
കൂടുതല്‍ ഒന്നും വേണ്ട ഒരു വാക്ക് ഒരു സ്വാന്ത്വനം ഒരു ചേര്‍ത്ത് നിര്‍ത്തല്‍ ഇതൊക്കെ തന്നെ ധാരാളം അവര്‍ അതിനെയെല്ലാം തരണം ചെയ്തു ശാന്തമാവും.ലോകത്തിലെ എല്ലാവരെയുമോന്നും നമുക്ക് സഹായിക്കുവാനോ ചേര്‍ത്തു നിര്‍ത്തുവാനോ ആവില്ല എന്നാല്‍ നമ്മുടെ ചുറ്റിലും നമ്മള്‍ നിത്യേന ഇടപെടുന്നവര്‍ ...അവര്‍ക്കായി പ്രതീക്ഷയുടെ ഒരു വാക്ക്.ഒരു ചേര്‍ത്ത് നിര്‍ത്തല്‍.
കഴിഞ്ഞ ദിവസം എന്‍റെ കോളേജ് സഹപാഠി ആയിരുന്ന കൂട്ടുകാരി പറഞ്ഞപോലെ .....
"എപ്പോഴുമോന്നും WHATSAPP ഗ്രൂപ്പില്‍ നിങ്ങളെല്ലാം പറയുന്ന കാര്യങ്ങള്‍ എല്ലാമൊന്നും ഞാന്‍ കേള്‍ക്കാറില്ല ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പാച്ചിലിനിടയില്‍ ഇടക്കെപ്പോളെങ്കിലുമൊക്കെയാണ് കേള്‍ക്കുന്നതും വര്‍ത്തമാനം പറയുന്നതും. പക്ഷെ ആ ഗ്രൂപ്പും കൂട്ടുകാരും നല്‍കുന്ന ഒരു വലിയ ഉറപ്പുണ്ട് ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നല്‍.... കുറെ ദിവസം ചെന്നില്ലെങ്കില്‍ തിരക്കുവാന്‍ ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു ഉറപ്പ്... അത് നല്‍കുന്ന ബലം വളരെ വലിയതാണ്."
അതെ സുഹൃത്തുക്കളേ നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന പല വാക്കുകളും പ്രവര്‍ത്തികളും മറ്റു പലര്‍ക്കും വലിയ
പ്രതീക്ഷയാണ് ജീവിതത്തെ നേരിടാനുള്ള ഊര്‍ജ്ജമാണ് നല്‍കുന്നത്.
നമുക്ക് അല്പം കൂടെ ജാഗ്രതയുള്ളവര്‍ ആവാം.ചുറ്റുപാടിലും ഒന്ന് ശ്രദ്ധിക്കാം നമ്മുടെ ഒരു വാക്കോ ഇടപെടലോ
ഒക്കെ മൂലം ഒരാള്‍ക്കെങ്കിലും ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കുമെങ്കില്‍ അതിനായി നമുക്ക് ഒരുമിച്ചു ശ്രമിക്കാം.
സ്നേഹത്തോടെ
നിങ്ങളുടെ ജോഷി
Saturday, March 21, 2020
മനസ്സിനെ എന്തുകൊണ്ട് നിറക്കണം
Thursday, March 19, 2020
The power of language.
2.Things which exists in Language .
ഫിസിക്കലി ഉള്ളവ ഉദാഹരണം . മേശ ,കസേര ,കല്ല് ,മരം , മനുഷ്യൻ . എന്നാൽ ഭാഷയിൽ ഉള്ളവ എന്തൊക്കെയാണ് സ്നേഹം , വെറുപ്പ് , ആത്മവിശ്വാസം , സൗന്ദര്യം ഇങ്ങനെ പലകാര്യങ്ങളും നിലനിൽക്കുന്നത് ഭാഷയിൽ ആണ് ഇവക്കൊക്കെ ഉദാഹരണങ്ങൾ വേണമെങ്കിൽ ചില ആശയങ്ങളിലൂടെ,ചില ആംഗ്യങ്ങളിലൂടെ ഒക്കെ നമുക്ക് പ്രകടിപ്പിക്കാമെങ്കിലും സ്നേഹത്തെ നമുക്ക് സ്പർശിച്ചു കാണിക്കാനോ ,എടുത്തു മുന്നിൽ വച്ച് കാണിക്കാനോ സാധിക്കില്ല .
ഫിസിക്കലി നിലനിൽക്കുന്ന കാര്യങ്ങൾക്ക് സ്ഥാനമാറ്റം വേണമെങ്കിൽ അതിന്റെ മേൽ ഫിസിക്കലി ഊർജ്ജം പ്രയോഗിക്കണം .ഉദാഹരണത്തിന് ഒരു മേശ കിടക്കുന്ന സ്ഥാനത്തു നിന്നും മാറ്റണമെങ്കിൽ അതിന്റെ മേൽ ശക്തി പ്രയോഗിച്ച പറ്റൂ .അതുപോലെ ഭാഷയിൽ നിലനിൽക്കുന്ന കാര്യങ്ങളെ മാറ്റണമെങ്കിൽ ഭാഷ തന്നെ പ്രയോഗിക്കണം അല്ലാതെ ശക്തി പ്രയോഗിച്ചിട്ടു കാര്യമില്ല
എന്നാൽ പലപ്പോഴും നാം ഇതിനെ മനസ്സിലാക്കാതെ ഭാഷയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ഫിസിക്കലി ശക്തി ഉപയോഗിച്ച് മാറ്റുവാൻ ശ്രമിക്കുകയാണ് .
സ്വയം കഴിവുകെട്ടവൻ എന്ന് ചിന്തിക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ അല്ല എന്ന് കാണിക്കുവാൻ പല കാര്യങ്ങൾ ചെയ്തു കഴിവ് തെളിയിക്കുവാൻ ശ്രമിക്കുന്നു എന്നാൽ സ്വയം അവന്റെ ഉള്ളിൽ ഞാൻ കഴിവുകെട്ടവനാണ് എന്ന കാര്യം നിലനിൽക്കുംവരെക്കും അവന്റെ പ്രവർത്തികളിൽ അവ നിഴലിക്കും .
ഉള്ളിൽ തനിക്കു സൗന്ദര്യമില്ല എന്നു കരുതുന്നവർ ഈ ലോകത്തിലെ ഏറ്റവും മികച്ച ബ്യുട്ടീഷൻ ഒരുക്കിയാലും തനിക്കു സന്ദര്യമുണ്ട് എന്നു സ്വയം വിശ്വസിക്കാത്ത കാലത്തോളം ഒരു പ്രയോജനവുമില്ല.എത്ര ഒരുക്കിയാലും തൃപ്തി വരികയുമില്ല.
ഇവിടെയെല്ലാം നാം ചെയ്യുന്നത് .നമ്മൾ ഭാഷയിൽ സൃഷ്ടിക്കപ്പെട്ട ഒരു കാര്യത്തെ .ഫിസിക്കലി create ചെയ്യപ്പെട്ട ഒരു കാര്യം പോലെ കാണുകയും.അതിനെ ശരിയായ സ്ഥാനത്ത് ആക്കുവാൻ ഫിസിക്കലി വർക്ക് ചെയ്യുകയും ചെയ്യുന്നു.ഒരു പ്രയോജനവുമില്ല.
ഞാൻ ആത്മവിശ്വാസമില്ലാത്തവനാണ് എന്ന് പറയുന്നവൻ അതിനെ മാറ്റണമെങ്കിൽ ഞാൻ ആത്മവിശ്വാസമുള്ളവനാണ് എന്ന് ഭാഷ തന്നെ പ്രയോഗിക്കണം
അല്ലാതെ ആരെങ്കിലും അവനെ തല്ലിയോ ചവിട്ടിയോ തലോടിയോ ആത്മവിശ്വാസം സൃഷ്ടിക്കാൻ സാധിക്കില്ല.
എനിക്ക് സൗന്ദര്യം ഇല്ല ,കുറവാണ് എന്നു കരുതുന്നവർ എത്ര പൂട്ടിയിട്ടു മിനുക്കിയാലും കാര്യമില്ല.ആദ്യം എനിക്ക് സൗന്ദര്യമുണ്ട് എന്ന് ഭാഷയിൽ തന്നെ create ചെയ്യണം.
ഈ കാര്യം മനസ്സിലാക്കാതെ നമ്മൾ നമ്മളെയും നമ്മുടെ മക്കളെയുമൊക്കെ ഫിസിക്കൽ പവറിൽ മിടുക്കരും,സുന്ദരരും ഒക്കെ ആക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.........
ജോഷി
Integrity
മതങ്ങൾ പറയുന്നതിനനുസരിച്ചു നോക്കിയാൽ .ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ട്ടിച്ചു. തന്നെപ്പോലെ തന്നെ പൂർണ്ണതയിൽ.
ഈ പൂര്‍ണ്ണതയില്‍ സൃഷ്ട്ടിക്കപ്പെട്ട നമ്മള്‍ പാലിക്കെണ്ടതായ ചില പ്രമാണങ്ങള്‍ ഉണ്ട് നാം അതിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും അത് അവിടെ ഉണ്ടാവും. നമ്മള്‍ അതിനെ എത്രകണ്ട് മനസ്സിലാക്കുന്നോ പാലിക്കാന്‍ തുടങ്ങുന്നുവോ അത്രകണ്ട് നാം
ആത്മാവില്‍ ബലപ്പെടുവാന്‍ തുടങ്ങും.
ഗുരുത്വാകര്‍ഷണ ബലം എന്നത് ഭൂമിയുടെ ഒരു അടിസ്ഥാന സത്യം ആണ് നമുക്ക് അതറിയാം. നാം അതില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് അവിടെ ഉണ്ട് , പക്ഷെ നാം അതിനെക്കുറിച്ചു എപ്പോഴും ബോധവാന്മാരായിക്കൊള്ളണം എന്നില്ല.
നമ്മുടെ നിത്യജീവിതത്തില്‍ ഗുരുത്വാകര്‍ഷണ ബലത്തെ ഉള്‍പ്പെടുത്തിയുള്ള സംഭാഷണങ്ങള്‍ ഒന്നും നാം നടത്താറില്ല .ഇന്നലെ ഗുരുത്വാകര്‍ഷണം വളരെ കൂടുതലാരുന്നു ഫ്ലാറ്റിന്റെ സ്റെപ്പു കേറാന്‍ എന്തൊരു പാടാരുന്നെന്നോ ,ഗുരുത്വാകര്‍ഷണം കാരണം ഭയനകര സ്പീഡിലാ താഴേക്കിറങ്ങിയതെന്നോ ഒന്നും നാം പറയാറില്ല. എന്ന് പറഞ്ഞതുപോലെ തന്നെ നാം വിശ്വസിച്ചാലും ഇല്ലെങ്കിലും ഓരോ മനുഷ്യനോടും കൂടെ ഉണ്ടായിരിക്കേണ്ട ഒരു പ്രമാണമാണ് integrity(പൂർണ്ണത)
എന്താണ് integrity? അതിനെ നമുക്ക് പൂര്‍ണ്ണത എന്നും വിളിക്കാം to be whole and complete .
എന്താണ് whole and complete എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് എന്ന്‍ ഒരു ചെറിയ ഉദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം .
ഒരു സൈക്കിള്‍ ചക്രം അതില്‍ അതിന്‍റെ റിമ്മും ,ടയറും ,സ്പോക്സും എല്ലാം ശരിക്കും അതാത് സ്ഥാനങ്ങളിൽ ഉറപ്പിച്ചു ഫിറ്റ് ആയിരിക്കുമ്പോൾ ആണ് അതിനെ whole and complete എന്ന് പറയുവാന്‍ നമുക്ക് സാധിക്കുന്നത് അതായത് 100% സൈക്കിൾ വർക്കിങ് ആവുന്ന അവസ്ഥയെ ആണ് whole and complete എന്നോ അല്ലെങ്കിൽ പെർഫെക്ട് എന്നോ നമുക്ക് പറയുവാൻ സാധിക്കുന്നത് .
ഇങ്ങനെ പെർഫെക്റ്റ് ആയ ഈ സൈക്കിള്‍ നമ്മള്‍ ചവിട്ടിക്കൊണ്ട് നടക്കുന്നു പതിയെ അതിലെ ഒരു കമ്പി ഒടിയുന്നു, പക്ഷെ സൈക്കിള്‍ ചവിട്ടിക്കൊണ്ട് നടക്കുന്നതില്‍ നമുക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. നമ്മളെ സംബന്ധിച്ചിടത്തോളം സൈക്കിള്‍ 100% working ആണ്.എന്നാല്‍ ശെരിക്കും നമ്മള്‍ നോക്കിക്കേ is it whole and complete ?100% പെർഫെക്റ്റ് ആണോ? അല്ല അതിന്‍റെ workability ല്‍ അല്പം കുറവ് വന്നിട്ടുണ്ട് ഉദാഹരണത്തിന് ഒരു ഒരു കമ്പി ഒടിഞ്ഞപ്പോള്‍ 2% workability കുറഞ്ഞു എന്ന് കരുതുക.
പക്ഷെ നാം അപ്പോളും അതിനെ പൂര്‍ണ്ണം എന്ന ചിന്തയോടെ ആണ് കൊണ്ട് നടക്കുന്നത് നമ്മുടെ മുന്നില്‍ 98% = 100% അല്പം കഴിയുമ്പോള്‍ ഒരു കമ്പി കൂടെ ഒടിയുന്നു അപ്പോഴും സൈക്കിള്‍ ചവിട്ടിക്കൊണ്ട് നടക്കുവാന്‍ നമുക്ക് ബുദ്ധിമുട്ടൊന്നും ഇല്ല നമ്മുടെ മുന്നില്‍ അപ്പോഴും സൈക്കിള്‍ പെര്‍ഫെക്റ്റ് ആണ് എന്നാല്‍ ശരിക്കും നോക്കിയാല്‍ വര്‍ക്കബിലിട്ടി എത്രയായി 98%÷98% = 96.04 % ആയി മാറിയിരിക്കുന്നു .നമ്മള്‍ വീണ്ടും അതിനെ പൂര്‍ണ്ണത ആയി കരുതി പോകുന്നു. ഇത് ഒരു downward spiral പോലെ താഴേക്കു പതിച്ചു പൂജ്യത്തില്‍ എത്തിച്ചേരാന്‍ അധിക സമയം ഒന്നും വേണ്ട .
ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും അത് ആത്മീയമാണെങ്കിലും ലൌകികമാണെങ്കിലും.
ഒരു തെറ്റ് ചെയ്യുന്ന ആള്‍ക്ക് അത് തെറ്റാണ് എന്ന്‍ ബോദ്യം ഉണ്ടാവണം എന്നില്ല. അല്ലെങ്കില്‍ പുക വലിച്ചു തുടങ്ങുന്ന ഒരുവന് അതില്‍ ഒരു തെറ്റ് അല്ലെങ്കില്‍ പാപം എന്ന തോന്നല്‍ ഇല്ല. (ഇതൊന്നും പാപം ആണ് എന്ന് സ്ഥാപിക്കുകയല്ല ഞാന്‍. കേവലം ഉദാഹരണങ്ങള്‍ കാട്ടുന്നു എന്ന് മാത്രം.)
പതിയെ പുകവലിയെ ഒരു കുറവായി നാം കാണാതെ ഇരിക്കുന്നു .നമ്മളെ സംബന്ധിച്ചു നാം 100% ആണ് അതിനു ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് അല്പം ബിയര്‍ സേവിക്കുവാന്‍ തുടങ്ങുന്നു (ബിയറും,വൈനും ഒന്നും മദ്യം അല്ല എന്ന്‍ ഗവ:തന്നെ കോടതിയില്‍ പറഞ്ഞ സ്ഥിതിക്ക് അതുകൊണ്ട് അതൊരു തെറ്റല്ല എന്നതാണ് നമ്മുടെ വാദം).
പതിയെ നാം നമ്മെ തന്നെ വിശ്വസിപ്പിക്കുന്നു WE ARE COMPLETE AND PERFECT .പക്ഷെ നമ്മുടെ ആത്മീകവും ലൗകികവുമായ വര്‍ക്കബിലിട്ടിയില്‍ അത് കുറവ് വരുത്തിയിട്ടുണ്ട് ഇതേ നിലയില്‍ നമ്മള്‍ തുടര്‍ന്നാല്‍ സൈക്കിള്‍ സ്പോക്സ് ഒടിഞ്ഞു സൈക്കിള്‍ ഉപയോഗിക്കാന്‍ പറ്റാതാവുന്നതുപോലെ നമ്മുടെ ജീവിതവും പ്രശ്നങ്ങളാലും ഭാരങ്ങളാലും നിറയുന്നു .
ഓരോ നിമിഷത്തിലും ജീവിതത്തെ ജീവിക്കുവാന്‍ സാധിക്കുക, ശക്തമായി തന്നെ പൂര്‍ണ്ണ സന്തോഷത്തോടു കൂടി ജീവിക്കുക എങ്ങനെയാണ് അത് സാധ്യമാകുന്നത്?
നമ്മുടെ ശക്തിയെ പിന്നോട്ട് വലിക്കുന്ന ഘടകം ഒന്നേ ഒന്നു മാത്രമാണ്. നമ്മള്‍ ഇന്റെഗ്രിടറ്റിയില്‍(പൂർണ്ണത ) നിന്നും വെളിയിൽ ആവുന്നു എന്നത് ആണത്.
സൈക്കിള്‍ ചക്രത്തിന്‍റെ സ്പോക്സ് പോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഓരോ പാപങ്ങളും. അതിനെ ആത്മീയതയുടെ തലത്തില്‍ നിന്നുകൊണ്ട് നാം വിളിക്കുന്നു പാപം എന്ന്‍ ,പാപം എന്ന് പറയുമ്പോള്‍ നാം ചിലപ്പോള്‍ ഗില്‍റ്റ് മൂഡില്‍ അല്ലെങ്കില്‍ മൊറാലിട്ടി മൂഡിലേക്ക് ഒക്കെ കടക്കുവാന്‍ സാധ്യതയുണ്ട്,ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ഔട്ട് ഇന്റെഗ്രിറ്റികളും പാപം എന്ന കണ്ണില്‍ കൂടി നോക്കാന്‍ ശ്രമിക്കണ്ട, അതിലും നമുക്ക് പവ്വര്‍ തരുന്നത് അതൊരു അപൂർണ്ണത ആയി കാണുകയും അതിനെ തിരികെ ഇന്റെഗ്രിട്ടിയില്‍(പൂർണ്ണത) കൊണ്ടുവരാന്‍ തയ്യാറാവുകയും ചെയ്യുമ്പോഴാണ്.
എങ്ങനെയാണ് നമുക്ക് ഔട്ട് ഇന്റെഗ്രിട്ടിയില്‍(അപൂർണ്ണത) നിന്നും ഇന്റെഗ്രിട്ടിയിലെക്ക്(പൂർണ്ണത) തിരികെ വരുവാന്‍ സാധിക്കുന്നത്? അതിനാണ് restoration എന്ന വഴി.
എങ്ങനെയാണ് restore ചെയ്യുന്നത് ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതിനെ വ്യക്തമാക്കാന്‍ ശ്രമിക്കാം ഞാന്‍ ഒരാളോട് 1ലക്ഷം രൂപ കടം വാങ്ങിഎന്ന് കരുതുക ഇന്നദിവസം തിരികെ തരാം എന്ന് വാക്കു പറഞ്ഞാണ് ഞാൻ വാങ്ങിയത് പക്ഷെ ആ ദിവസം അടുത്ത് വന്നപ്പോൾ എനിക്ക് മനസ്സിലായി സമയത്തു തിരികെ കൊടുക്കുവാൻ സാധിക്കില്ല എന്ന് ,ഞാൻ ആ ആളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാണ് അല്ലെങ്കിൽ പുള്ളി വിളിക്കുമ്പോൾ ഞാൻ ഫോൺ എടുക്കുന്നില്ല അല്ലെങ്കിൽ എന്തെങ്കിലും ഒഴിവു കഴിവുകൾ പറയുന്നു നുണ പറയുന്നു അങ്ങനെയൊരു സാഹചര്യത്തിൽ എന്റെ അവസ്ഥ എന്താണ്? ആ വ്യക്തിയെ ഫേസ് ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല ഞാൻ ഗിൽറ്റി ഫീലിൽ ആണ് ഞാൻ പൂർണ്ണമായും ഫ്രീ ആയ അവസ്ഥയിൽ അല്ല.
എന്നാൽ മറ്റൊരു സാധ്യത അവിടെ ഉണ്ട് എന്താണത് ? പറഞ്ഞ സമയത്തു തിരികെ കൊടുക്കുവാൻ സാധിക്കില്ല എന്ന് എനിക്ക് മനസ്സിലായ ആ നിമിഷം ഞാൻ ആ വ്യക്തിയെ വിളിച്ച് പറയുകയാണ് സഹോദരാ ഞാൻ ഇന്ന ദിവസം തരാം എന്ന് പറഞ്ഞാണ് താങ്കളിൽ നിന്നും പണം വാങ്ങിയത് പക്ഷെ ഇപ്പോൾ ഞാൻ ലഭിക്കും എന്ന് വിചാരിച്ചിരുന്ന പണം കിട്ടുവാൻ കുറച്ചു ദിവസം കൂടെ താമസം വരും എന്നാണു മനസ്സിലാകുന്നത് എനിക്ക് ഇത്ര ദിവസത്തെ കൂടി അവധി തരാൻ സാധിക്കുമോ, അതോ താങ്കൾക്ക് ആ സമയത്തു തന്നെ അത്യാവശ്യം ഉള്ളതാണോ? മറ്റെന്തെങ്കിലും നഷ്ടങ്ങൾ താങ്കൾക്ക് ഇതുമൂലം സംഭവിക്കുമോ ?അങ്ങനെ എന്തെങ്കിലും നഷ്ടം ഉണ്ടെങ്കിൽ എന്നോട് പറയണം ഞാൻ അതിന്റെ ഉത്തരവാദിത്വം എടുത്തുകൊള്ളാം ആ നഷ്ടം ഞാൻ പരിഹരിച്ചുകൊള്ളാം .ഇന്ന തീയതിയിൽ എന്റെ പണം ശരിയാകും ഞാൻ അന്ന് തരാം അഥവാ അന്ന് ശരിയായില്ലെങ്കിൽ പോലും ഞാൻ മറ്റു വഴിയിൽ ( സ്വർണ്ണം പണയം വച്ചോ,ലോൺ എടുത്തോ) സംഘടിപ്പിച്ചു തന്നുകൊള്ളാം. ഇപ്പോൾ എന്റെ അവസ്ഥ എങ്ങനെയാവും. ആളെ ഫേസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടാവില്ല , സാധാരണപോലെ തന്നെ ആളോട് പെരുമാറുവാൻ എനിക്ക് സാധിക്കുന്നു . ഇതാണ് restoration.
ഇങ്ങനെ റീസ്റ്റോർ ചെയ്ത ഒരു വ്യക്തിക്ക് തന്റെ പവ്വറിൽ ഒരു കുറവും വരുന്നില്ല .അയാൾക്ക് സാധാരണ പോലെ തന്നെ ആയിരിക്കുവാൻ സാധിക്കുന്നു.എന്നാൽ restore ചെയ്യാത്ത ഒരുവന് തന്റെ പവ്വറിൽ കുറവുണ്ടാകുന്നു.അവൻ പിന്നീട് എടുക്കുന്ന എല്ലാ തീരുമാനങ്ങളും കുറഞ്ഞ പവ്വറിൽ നിന്നുകൊണ്ടാണ്.അത് ചിലപ്പോൾ ശരിയായ തീരുമാനങ്ങൾ ആവണം എന്നില്ല.
ഏതു ബന്ധങ്ങളിലും എവിടെയെങ്കിലും നമുക്ക് ഒരാളെ സമീപിക്കുമ്പോൾ പവർ കുറവായി തോന്നുന്നുവോ മനസ്സിലാക്കുക അവരുമായുള്ള ബന്ധത്തിൽ നാം ഇന്റഗ്രിറ്റിയിൽ അല്ല.ഭാര്യാ ഭർതൃ ബന്ധത്തിൽ ഭാര്യയോടോ ഭർത്താവിനോടോ എന്തും തുറന്നു പറയുവാൻ നമുക്ക് ഭയം തോന്നുന്നു എങ്കിൽ കരുതാം ആ ബന്ധം ഇന്റഗ്രിറ്റിയിൽ അല്ല. നമ്മുടെ മുന്നിലുള്ള പല ബന്ധങ്ങളും അങ്ങനെയാണ്.
ആ അവസ്‌ഥ എന്നു പറയുന്നത് മാലിന്യത്തിനു മുകളിൽ ക്രീം വച്ചു അലങ്കരിച്ചു കേക്ക് ആണെന്ന് പറയും പോലെ ആണ്. വെളിയിൽ നോക്കിയാൽ നല്ല കേക്ക് പക്ഷെ മുറിച്ചാൽ നാറ്റം വക്കുന്ന അവസ്ഥ.
ഒരേ കാര്യത്തിൽ വീണ്ടും വീണ്ടും outintegrity ആവുകയും.വീണ്ടും വീണ്ടും restore ചെയ്യുകയും ചെയ്യേണ്ടി വരുന്നവരില്ലേ,അതിൽ എന്തു അർത്ഥമാണ് ഉള്ളത്.
ശരിയാണ് ചിലർക്ക് ഒരിക്കൽ restore ചെയ്തതിനു ശേഷവും.വീണ്ടും അതേ കാര്യത്തിൽ outintegrity യിലേക്ക് പോകുവാൻ tendency ഉണ്ടാവും.ഇപ്പൊ ചെയ്യാം പിന്നെ restore ചെയ്താൽ മതിയല്ലോ എന്നു ചിന്തിക്കുന്ന ആളുകൾ.അവർ ശ്രദ്ധിക്കേണ്ടത് നമ്മളുടെ വാക്കുമായി ഒരു ബന്ധം സൃഷ്ടിക്കാനാണ്.
നമ്മൾ ഒരാളോട് ഒരു വാക്ക് പറയുന്നു..ഉദാ: നമ്മുടെ കുഞ്ഞിനോട് നാം പറയുന്നു ഇന്ന് വൈകിട്ട് ഞാൻ നിന്നെ പാർക്കിൽ കൊണ്ടുപോകാം.അവൻ ആകെ സന്തോഷത്തിൽ ഇരിക്കുകയാണ്.വൈകിട്ട് നാം ഓഫിസിൽ നിന്നും ആകെ ടെന്ഷനിൽ ആണ് തിരിച്ചെത്തുന്നത് ..കുഞ്ഞു പാർക്കിൽ പോകാമെന്ന് പറയുന്നു ..നമ്മൾ ഇന്ന് പറ്റില്ല എന്ന് പറയുന്നു.അച്ഛന്റെ വലിഞ്ഞു മുറുകിയ മുഖഭാവം കണ്ടു കുഞ്ഞു സങ്കടത്തോടെ പിൻവാങ്ങുന്നു.നമ്മൾ പറയുന്നു നാളെയാവട്ടെ..നാളെ നാം വരുന്നത് ലേറ്റ് ആയിട്ട്.ഇങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം ആകുമ്പോൾ കുഞ്ഞിന് നമ്മുടെ വാക്കിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു.അച്ഛൻ പറയുന്നത് വിശ്വസിക്കണ്ട ..നടക്കാത്ത കാര്യമാണ് എന്നു കുഞ്ഞു വിശ്വസിക്കാൻ തുടങ്ങുന്നു.
എന്നാൽ നമ്മളുടെ വാക്കിനെ നമ്മൾ തലപോയാലും പാലിക്കുന്നവൻ ആണെങ്കിലോ.ആളുകൾക്ക് നമ്മളുടെ വാക്കിൽ പരിപൂർണ്ണ വിശ്വാസം ആവും.നമ്മുടെ കഴിവിന്റെ അപ്പുറം ശ്രമിച്ചിട്ടും നടക്കാതെ പോകുന്ന കാര്യങ്ങളിലാണ് നാം restore ചെയ്തു പവർ നേടേണ്ടത് .അതു തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചാൽ നമ്മിൽ ഒരു പവ്വറും ഉണ്ടാവില്ല.
നമുക്കെല്ലാവർക്കും നമ്മുടെ വാക്കുകളുമായി നല്ല ബന്ധം ഉണ്ടാക്കി ഇന്റഗ്രിറ്റിയിൽ ജീവിക്കാം.പൂർണ്ണ ശക്തിയിൽ ജീവിതത്തിന്റെ പൂർണ്ണത ആസ്വദിച്ചു ജീവിക്കാം
സ്നേഹത്തോടെ നിങ്ങളുടെ
ജോഷി.