സ്നേഹം അതിനു നമ്മള് കൊടുക്കുന്ന വില ആവില്ല
പലപ്പോഴും തിരികെ തരുന്നവര്‍ കല്പിക്കുന്നത് ,നമ്മള് സ്നേഹത്തിന്റെ പേരില്‍
ചെയ്യുന്ന പലതിനും അവ കൈപറ്റുന്നവര്‍ ഒരു വിലയിടും ,അത് നമ്മള് പലപ്പോഴും അറിയാതെ
പോവുന്നു ,വിലക്ക് അതീതം എന്ന് നമ്മള് കരുതുന്ന പലതിനും അവ കൈപറ്റിയവര്‍ വില ഇട്ടതു
കാണുമ്പോള്‍ നമ്മളുടെ ഹൃദയം അതിയായി വേദനിക്കും, സ്നേഹമെന്ന വികാരത്തോട് തന്നെ വെറുപ്പാകും.എന്നാല്‍
നമ്മളോട് സ്നേഹമില്ല എല്ലാം നാട്യമെന്നു നമ്മള് കരുതുന്ന പലരും സ്നേഹത്തിന്റെ
മൂര്‍ത്തീ ഭാവങ്ങള്‍ ആയി മാറുന്നതും നമുക്ക് കാണാം. ലോകം......അത് കാലങ്ങള്‍ കഴിയുന്തോറും
നമ്മെ എന്തെല്ലാം പഠിപ്പിക്കുന്നു നമുക്ക് എന്തെല്ലാം കാട്ടി തരുന്നു ,ഉറ്റവര്‍
എന്ന് നാം കരുതുന്ന പലരും അങ്ങനെ അല്ലാതായി മാറും അങ്ങനെ അല്ലാത്തവര്‍ എന്ന്
കരുതുന്നവര്‍ പലരും അങ്ങനെ ആയി മാറും. കാലത്തിന്റെ പ്രയാണത്തില്‍ അങ്ങിനെ
എന്തിനെല്ലാം നാം സാക്ഷികള്‍ ആയി മാറും.
യവനികക്ക് പിന്നില്‍ മറഞ്ഞവര്‍ക്ക് അവരുടെ കഥാപാത്രം ആടിതീര്‍ത്ത ഭാഗങ്ങള്‍ തെറ്റായിരുന്നുവെന്ന് തോന്നാതിരിക്കട്ടെ,അവര്‍
സ്നേഹത്തിനു കല്പിചിരുന്ന വില തന്നെയാണ് അവ കൈപറ്റിയവരും തിരികെ കല്പിച്ചതു എന്ന്
തന്നെ വിശ്വസിക്കട്ടെ അങ്ങനെ അല്ലാതായാല്‍ ചിലപ്പോള്‍ അത് കൈപറ്റിയ കഥാപാത്രങ്ങള്‍ക്ക്
അവര്‍ ഇനിയും ആടിതീര്‍ക്കേണ്ട ഭാഗങ്ങള്‍ ഭംഗിയാക്കാന്‍ സാധിക്കാതെ വന്നാലോ? അവര്‍ക്കത്
ദോഷമായി തീര്‍ന്നാലോ? വേണ്ട കടന്നു പോയവര്‍
ഇനി ഒരിക്കലും വേദനിക്കാന്‍ ഇടവരാതിരിക്കട്ടെ ...ആ വേദന അതിനു
കാരണമായി തീര്‍ന്നവര്‍ക്ക് ദോഷമാവാതിരിക്കട്ടെ ....
കാലം ഉണക്കാത്ത മുറിവുകള്‍ ഇല്ല എന്നാണല്ലോ
പറച്ചില്, പക്ഷെ ഈ മുറിവുണക്കാന്‍ ഏതു
കാലത്തിനാവും ?ഹൃദയ മുറിവിന്റെ വേദനകളിലും അധികം അതിന്റെ നീറ്റല്‍ ആണ് സഹിക്കാന്‍
പറ്റാത്തത് ഇടക്കതു കൂടിയും കുറഞ്ഞും നില്ക്കുന്നു പക്ഷെ ഒരിക്കലും പൂര്‍ണ്ണമായി
മാറുന്നില്ല. ആ മുറിവിനെ ഇടയ്ക്കിടെ സ്വയം
ചുരണ്ടി നീറ്റല്‍ അനുഭവിക്കുന്നതും ഇന്നൊരു ശീലമാവുന്നു. ആ നീറ്റലില്‍ പെട്ട്
ഒന്ന് വിങ്ങി കരഞ്ഞു കഴിയുമ്പോള്‍ നെഞ്ചിന്റെ പുകച്ചിലിനു അല്പം ആശ്വാസം ലഭിക്കുന്നു.
പക്ഷെ വീണ്ടും അതേ തീവ്രതയോടെ ആ നീറ്റല്‍ കടന്നു വരുന്നു. വേദിയിലെ ഒരു
കഥാപാത്രത്തിന്റെ വേഷം ഭംഗിയായി ആടി തീര്‍ത്തു കടന്നു പോകുമ്പോള്‍,ഇനിയും വേദിയില്‍
വേഷങ്ങള്‍ ബാക്കിയായ കഥാപാത്രങ്ങള്‍ക്ക് കടന്നു പോയ കഥാപാത്രങ്ങളെ പ്രതി ഇത്ര
വേദനയുണ്ടാവുമോ ? കഥാപാത്രങ്ങള്‍ തങ്ങളുടെ വേഷങ്ങള്‍ അത്ര മനോഹരമായി ആടി തീര്‍ത്തതിനാല്‍ ആവാം വേദിയില്‍ നിന്നും യവനികക്കുള്ളില്‍
മറഞ്ഞതിനു ശേഷവും ആ കഥാപാത്രങ്ങളെ പ്രതി നാം വേദനിക്കുന്നത്!!!! .എന്റെ പ്രിയ
കഥാപാത്രങ്ങള്‍ യവനികയ്ക്ക് പിന്നില്‍ നിന്നും എന്നെ വീക്ഷിക്കുന്നു എന്ന് ഞാന്‍
അറിയുന്നു ..ഇനി ഞാന്‍ ആടി തീര്‍ക്കേണ്ട വേഷങ്ങള്‍ ഭംഗിയാക്കുവാന്‍ അവരുടെ
നിശബ്ദമായ ചൂണ്ടികാട്ടലുകള്‍ ,തെറ്റുകള്‍ കാട്ടുമ്പോള്‍ ശാസനയോടെയുള്ള ഒരു നോട്ടം
ഇവയെല്ലാം ഉണ്ടാവും എന്ന് ഞാന്‍ അറിയുന്നു, എങ്കിലും അവര്‍ക്ക് യവനികയ്ക്ക്
പിന്നിലാണ് സ്ഥാനമെന്നത് എന്നെ വേദനിപ്പിക്കുന്നു.
ആര്‍ക്കും എന്നും വേദിയില്‍ തുടരുവാന്‍
സാധിക്കില്ലല്ലോ ?
എന്റെ വേഷവും ഒരിക്കല്‍ ഞാന്‍ അഴിച്ചു വക്കേണ്ടി വരും, അഴിച്ചു വക്കുമ്പോള്‍ എന്റെ വേഷം ഭംഗിയായോ എന്ന് ഞാനറിയുന്നത് കാണികളുടെ കയ്യടികളുടെയും കൈലേസുകളിലൊപ്പുന്ന കണ്ണീര് കണങ്ങളുടെയും കാഴ്ച്ചകളിലൂടെയാവും, കയ്യടിയും കണ്ണീരും ലഭിക്കാത്ത കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയവരല്ല എന്ന് കാലം പറയും, അതിനാല്‍ ഇനിയുള്ള എന്റെ വേഷങ്ങള്‍ ഭംഗിയാക്കുവാന്‍ ഞാന്‍ സ്രെമിക്കട്ടെ ? ആടി തീര്‍ത്തവര്‍ കാട്ടി തന്ന ചുവടുകള്‍ എന്നെ നല്ലൊരു കഥാപാത്രമാക്കി തീര്‍ക്കുവാന്‍ സഹായിക്കട്ടെ . വേദിയില്‍ ചിലവഴിക്കുന്ന കാല ദൈര്‍ഘ്യമല്ല ,ചിലവിടുന്ന നിമിഷങ്ങള്‍ കാണികളില്‍ ഉളവാക്കുന്ന നല്വിചാരങ്ങളാണ് കഥാപാത്രത്തെ എന്നും മിഴിവുറ്റതാക്കി നിര്‍ത്തുന്നത് എന്ന് എനിക്ക് മുന്ഗാമികളായവര് എന്നെ കാട്ടി തരുന്നു, അവരുടെ ചുവടുകളെ അനുഗമിച്ചു നല്ല വേഷത്തിനുടമയാവാന് എനിക്കും ഭാഗ്യമുണ്ടാവട്ടെ.............................

നന്നായിട്ടുണ്ട് .എല്ലാ വിധ ആശംസകളും നേരുന്നു
ReplyDeleteനന്ദി വിത്സന് സര്
ReplyDelete