Friday, January 13, 2017

നല്ലൊരു നാളെ...


നാം ഓരോരുത്തരും പിറന്നു വീഴുന്നത് ഓരോ contextകള്‍ക്കുള്ളിലേക്കാണ് ലോകത്ത് നിലനിന്നു പോരുന്നതായ contextകള്‍.ലോകമെന്ന വലിയ തരവാടിന്റെതായ ഒരു വലിയ context അതിനുള്ളില്‍ രാജ്യവും ,സംസ്ഥാനവും ,ജില്ലയും ,പഞ്ചായത്തും, ഗ്രാമവും,കുടുംബവും, ജാതിയും,മതവും ,വര്‍ണ്ണവും,വിദ്യാഭ്യാസവും സാമ്പത്തികവും അങ്ങനെ അങ്ങനെ ഒരുപാടോരുപാടു ചെറിയ contextകള്‍.  ഓരോ കാലഘട്ടത്തിലും ഈ contextകളില്‍ മാറ്റം ഉണ്ടാവുന്നുണ്ട്.

ഉദാഹരണത്തിന്  മനുഷ്യവര്‍ഗ്ഗത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ നാം Nomads ആയിരുന്നു. ആ കാലഘട്ടത്തില്‍ പിറന്നു വീണ ഓരോ മനുഷ്യജീവിയുടെയും ചിന്തകള്‍ക്ക് ഒരു ലവല്‍ ഉണ്ടായിരുന്നു അതിനപ്പുറത്തേക്ക് അവന്റെ ചിന്തകള്‍ വളര്‍ന്നിരുന്നില്ല ഭക്ഷണം തേടി അവന്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു ഗ്രാമമെന്നോ സ്വന്തം സമ്പത്തെന്നോ ഒന്നുമുള്ള contextകള്‍ അവന്‍റെ മുന്നില്‍ ഇല്ലായിരുന്നു നാം പറയുന്ന പഴഞ്ചൊല്ലു പോലെ "വീണിടം വിഷ്ണുലോകം" എന്ന മട്ടിലുള്ള ജീവിതം.

അങ്ങനെ നീങ്ങവെ അവരില്‍ ഏതോ ഒരുവന്‍റെ കാഴ്ചയില്‍ വിത്തുകളും അവയുടെ മുളപൊട്ടലും ഒക്കെ കടന്നു വന്നു അവന്‍ അതിനെക്കുറിച്ചു കൂടുതലായി ചിന്തിക്കുവാന്‍ തുടങ്ങി അങ്ങനെ ആ ചിന്തകള്‍ പുതിയൊരു contextലേക്കുള്ള മാറ്റമായി തങ്ങള്‍ക്ക് ആവശ്യമായ ധാന്യങ്ങള്‍ മനുഷ്യന്‍ കൃഷി ചെയ്യുവാന്‍ ആരംഭിച്ചു കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളിലേക്ക് അവര്‍ ജീവിതത്തെ മാറ്റി സ്ഥാപിക്കുവാന്‍ തുടങ്ങി പതിയെ പതിയെ അവര്‍ അതുപോലുള്ള സ്ഥലങ്ങളില്‍ കൂട്ടമായ്‌ താമസം ആരംഭിച്ചു അത് പിന്നീട് ഗ്രാമവും അതിനെ നയിക്കുവാന്‍ തലവനും എന്നൊക്കെയുള്ള contextനുള്ളിലേക്ക് ലോകം മുഴുവന്‍ നയിക്കപ്പെട്ടു. ആ കാലഘട്ടത്തില്‍ ജനിച്ച കുട്ടികള്‍ക്ക് അതിനു മുന്പ് Nomads ആയി ജീവിച്ച തലമുറയെ കുറിച്ച് കേള്‍ക്കുമ്പോള്‍ അത്ബുദം തോന്നിയിരിക്കാം.കാരണം അവര്‍ക്ക് അങ്ങനെയുള്ള ജീവിതത്തിന്‍റെ യാതൊരു വിധ experienceഉം ഇല്ല.

പിന്നീട് ഗ്രാമങ്ങളും നേതാക്കളും രാജാക്കളും ഒക്കെ ആയപ്പോള്‍ ബലവാനായവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്കുള്ള മാറ്റമായി. ഉടമകളും അടിമകളും ഉണ്ടായി, എനിക്കെത്ര അടിമകള്‍ ഉണ്ട് എന്നതിന് അനുസരിച്ചായിരുന്നു സമൂഹത്തില്‍ ഒരുവന് മാന്യതയും സമ്പത്തും അളന്നിരുന്നത്. ഇന്ന് നാം എനിക്ക് ഇത്ര അടിമകള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ ചിരിക്കും അല്ലെങ്കില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അത് നിയമത്തിന് എതിരാവും. നമുക്ക് അങ്ങനെ ചിന്തിക്കുവാന്‍ കൂടി സാധിക്കാത്ത തലത്തിലേക്ക് ഇന്ന്‍ ലോകം മാറിയിരിക്കുന്നു.ചില അപവാദങ്ങള്‍ ഇന്നും ചില ഇടങ്ങളില്‍ നിലനില്‍ക്കുന്നുണ്ടാവം എങ്കിലും നല്ലോരുപക്ഷം ലോകവും അങ്ങനെയുള്ള contextനെ കുറിച്ചു ചിന്തിക്കാന്‍ സാധിക്കാത്തവിധം മാറിയിരിക്കുന്നു.

ജനാധിപത്യം എന്ന സംസ്കാരം കടന്നു വന്നിരിക്കുന്നു ,എങ്ങനെയാവാം അത് കടന്നു വന്നത് ? അടിമത്ത സംസ്കാരത്തില്‍ ജീവിച്ചിരുന്ന ഒരു തലമുറയില്‍ എവിടെയോ ഒരു സ്വരം അതിനെതിരായി ഉയരുവാന്‍ തുടങ്ങിയിരിക്കാം ആദ്യമൊക്കെ ചെറിയ എതിര്‍പ്പുകളെ ബലം കൊണ്ട് നിശബ്ദമാക്കിയിരിക്കാം.

"കാട്ടിലെ ചെറുതായുള്ള  തീ ചിലപ്പോള്‍ കാറ്റില്‍ അണഞ്ഞു പോകുന്നതു നാം കണ്ടിരിക്കാം എന്നാല്‍ തീ ഒരു പ്രത്യേക അളവില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ കാറ്റടിച്ചാല്‍ അത് ആളിക്കത്തും ഏതു വന്‍ കാടിനേയും എരിച്ചു കളയാന്‍ ആ ചെറു തീ മതി" എന്നതുപോലെ ഒരുവനില്‍ നിന്ന്‍ ആരംഭിച്ച എതിര്‍പ്പ് പിന്നീട് ഒരു നിശ്ചിത അളവില്‍ എത്തിയപ്പോള്‍ ഒരു ഗ്രാമം അതില്‍നിന്നും മാറി ചിന്തിച്ചിരിക്കാം അങ്ങനെ ആരംഭിച്ച ആ ചെറുതീയിലേക്ക് പതിയെ പതിയെ കത്തിത്തുടങ്ങി  കാറ്റടിച്ച് ആളിപ്പടര്‍ന്നിരിക്കാം, ഗ്രാമങ്ങളില്‍ നിന്നു രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ഒക്കെ കടന്ന്‍ ലോകം എങ്ങും കത്തിപ്പടര്‍ന്നിരിക്കുന്നു.

ഇന്ന് നാം കാണുന്ന ലോകം മനുഷ്യ പിറവിക്കു ശേഷമുള്ള ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളും വിദ്യാഭ്യാസവും അറിവുകളും ഒക്കെയുള്ള ഒരു കോണ്‍ടെക്സ്റ്റിലാണു എന്നാണു നമ്മുടെ വിശ്വാസം. എഴുപത് എന്പതുകളുടെ കാലത്ത് അവിവാഹിതരായ ഒരു യുവാവോ യുവതിയോ പരസ്പരം സംസാരിച്ചു നില്‍ക്കുന്നത് കണ്ടാല്‍ തന്നെ എന്തോ വലിയ തെറ്റ് നടന്നു എന്ന ചിന്താഗതി വച്ച്ചുപുലര്‍ത്തിയിരുന്ന കാലമായിരുന്നു. ഇന്നത്തെ തലമുറക്ക് അങ്ങനെയുള്ള യാതൊരു പ്രശ്നങ്ങളും ഇല്ല ആ കോണ്‍ടെക്സ്റ്റ് മാറിയിരിക്കുന്നു. അങ്ങനെ ഓരോ കാര്യങ്ങളിലും കോണ്‍ടെക്സ്റ്റില്‍ വ്യത്യാസം വന്നിരിക്കുന്നു.

എന്നാല്‍ കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷങ്ങളിലെ പത്രങ്ങളും മറ്റു മാധ്യമ റിപ്പോര്‍ട്ടുകളും ഒക്കെ നാം പരിശോധിച്ചാല്‍ നാം കാണുന്ന ഒരു വസ്തുതയാണ് തീവ്രവാദവും, കൊലപാതകങ്ങളും , ബലാത്സംഗങ്ങളും ഒക്കെ വര്‍ദ്ധിച്ചു വരുന്നത് . അതിനോട് അല്ലെങ്കില്‍ അത്തരം വാര്‍ത്തകള്‍ നമ്മെ അധികം സ്പര്ശിക്കാത്തവിധം ആ വാര്‍ത്തകളുമായി നാം പൊരുത്തപ്പെട്ടു പോയിരിക്കുന്നു.നമ്മുടെ ഇന്നിന്‍റെ കോണ്‍ടെക്സ്റ്റിന്‍റെ ഭാഗമായി അവയും മാറിയിരിക്കുന്നു.

ഈ കോണ്‍ടെക്സ്റ്റില്‍ നിന്നും നമുക്കൊരു മാറ്റം വേണ്ടേ? അവിടവിടെയായി ഇവക്കൊക്കെ എതിരെ എതിര്‍പ്പിന്‍റെ ശബ്ദം ഉയരുന്നുണ്ട് എന്നാല്‍ അവയൊക്കെ ചെറുകാറ്റില്‍ അണഞ്ഞുപോകുന്ന ചെറു തീകള്‍ ആണ്. ഇവയെല്ലാം മാറി പുതിയൊരു തലമുറ ഇവിടെ ജനിക്കുമ്പോള്‍ തീവ്രവാദം, ബലാല്‍സംഗം , കൊലപാതകം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മുന്പ് ഈ ലോകത്തില്‍ ഉണ്ടായിരുന്നു എന്ന്‍ ആശ്ചര്യത്തോടെ കാണുന്ന ഒരു തലമുറ ഇവിടെ പിറക്കണം അതിനു മനസ്സില്‍ ജാതിമത വര്‍ഗ്ഗീയ ചിന്തകള്‍ ഇല്ലാത്ത ലോകം ഒരു പക്ഷിക്കൂടായി ചുരുങ്ങുന്നത് സ്വപ്നം കാണുന്ന, അതിനായി പ്രവര്‍ത്തിക്കുന്ന തലമുറ ഇവിടെ ഉണ്ടാവണം അപ്പോള്‍ മാത്രമേ ഇന്നിന്‍റെ കോണ്‍ടെക്സ്റ്റില്‍ നിന്നും മാറി പുതിയൊരു ലോകത്തിന്‍റെ പിറവിക്കു കാരണമാവൂ.

ആ തീപ്പൊരി എത്ര വളര്‍ന്നാലാണ് ലോകമെന്ന ഈ കാടിനെ ചുട്ടെരിക്കത്തക്ക വിധം ശക്തി പ്രാപിക്കുക എന്ന്‍ നമുക്കറിയില്ല ,ഒരു നിശ്ചിത അളവില്‍ എത്തിക്കഴിഞ്ഞാല്‍ കാറ്റില്‍ ആളുന്ന തീ പോലെ അത് പടര്‍ന്നു പിടിച്ചുകൊള്ളും .ആ അളവില്‍ എത്തുവാന്‍ ചിലപ്പോള്‍ കാലങ്ങള്‍ എടുത്തു എന്ന് വരം തലമുറകള്‍ കഴിഞ്ഞു എന്ന് വരാം പക്ഷെ അങ്ങനെയുള്ള ഒരു ലോകത്തെ കുറിച്ച് നാം ഇന്നേ ചിന്തിക്കേണ്ടിയിരിക്കുന്നു അതിനായി പ്രവര്‍ത്തിക്കുന്ന, ആ കോണ്‍ടെക്സ്റ്റ് ഇപ്പോഴേ കാണുവാന്‍  സാധിക്കുന്ന സ്നേഹത്തിന്‍റെ മനസ്സിലാക്കലിന്‍റെ ഒക്കെ പ്രതീകങ്ങളായ ഒരുപാട് ചെറു തീകള്‍ നാം ഒന്നിച്ചു ചേര്‍ക്കേണം .നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ അങ്ങനെയുള്ള വ്യക്തികളെ നമുക്ക് സൃഷ്ടിക്കാം പുതിയൊരു നന്മയുടെ ലോകത്തിനായി നമുക്ക് പ്രതീക്ഷയോടെ നീങ്ങാം ..


ജോഷി  

4 comments:

  1. ആ തീപ്പൊരി എത്ര വളര്‍ന്നാലാണ് ലോകമെന്ന ഈ കാടിനെ ചുട്ടെരിക്കത്തക്ക വിധം ശക്തി പ്രാപിക്കുക എന്ന്‍ നമുക്കറിയില്ല ,ഒരു നിശ്ചിത അളവില്‍ എത്തിക്കഴിഞ്ഞാല്‍ കാറ്റില്‍ ആളുന്ന തീ പോലെ അത് പടര്‍ന്നു പിടിച്ചുകൊള്ളും..
    ലോകത്തിന്റെ പോക്ക് നാശത്തിലേക്ക് തന്നെ ..നല്ല ഓർമ്മപ്പെടുത്തൽ ആശംസകൾ ..

    ReplyDelete
    Replies
    1. Really wants to say thank you for spending your time to read my blog and giving a valuable feedback.
      Thank you very much.

      Delete
  2. very good style of writing..all the best..

    ReplyDelete
    Replies
    1. Thank you for reading my post and giving a valuable feedback.
      it is so worth to me .
      Thank you Jibin.

      Joshy

      Delete