എന്‍റെ കുഞ്ഞുന്നാള് മുതല്‍ അമ്മവീട്ടില്‍ മീനുമായി വരുമായിരുന്ന
സ്ത്രീയാണ് സരോജിനി,അതായത് ഞാനൊക്കെ അരഞ്ഞാണം മാത്രം ദേഹത്തണിഞ്ഞു
ചുടുക്കാമണിയൊക്കെ കാണിച്ചു നടക്കുന്ന പ്രായം മുതല്‍ കാണുന്ന ഞങ്ങളുടെ
"സരോയിനി"
അന്ന് മീന്കുട്ടയുമൊക്കെ ചുമന്ന് വീട്ടില്‍ വരുമ്പോള്‍ സരോജിനിക്കൊപ്പം
"ങ്ങ്യാവൂ ..ങ്ങ്യാവൂ വെച്ച് അയല്‍വക്കത്തുള്ള പൂച്ചകളും കൂടെ കാണുമായിരുന്നു സരോജിനി വീട്ടിലെത്തി മീന്കുട്ട താഴെ വെക്കുംബോളെക്കും മിക്കവാറും മുകളില്‍ പറഞ്ഞതുപോലെ കാച്ചട്ട ഇടാന്‍ വിളിക്കുന്ന അമ്മയെ പറ്റിച്ചോടിവന്ന് ചുടുക്കാമണിയും കാട്ടി ഞാന്‍ പൂച്ചകള്‍ക്കൊപ്പം മീന്കുട്ടയിലേക്ക് നോക്കി ഇരിക്കുമായിരുന്നു ,എന്നിട്ട് സരോയിനിയോടു ചോദിക്കും

"സരോയിനീ സരോയിനീ എനിച്ചു വരത്തു തിന്നാനുള്ള മീനാണോ ?
"അതേല്ലോ എന്‍റെച്ചക്കുട്ടനു വറത്ത് തിന്നാനുള്ള മീനാ ,പക്ഷേലെ അതിനു മുന്നേ പോയി കാച്ചട്ട ഇട്ടോണ്ട് വാ അല്ലേല്‍ ഈ ചുടുക്കാമണി മീനാന്നു കരുതി പൂച്ച കൊണ്ടുപോകും"
അത് കേള്‍ക്കുമ്പോളെ "അമ്മേ കാച്ചട്ട തായോ" എന്നും വിളിച്ചു ഞാന്‍ പൂച്ച കടിക്കാതിരിക്കാന്‍ സംഭവം പൊത്തി പിടിച്ചുകൊണ്ട് ഓടും...
നന്നേ ചെറുപ്പത്തിലെ ഈ സംഭവങ്ങള്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ടായി ,ഈ മാസം കസിന്‍റെ കല്യാണത്തിനായി നാട്ടിലെത്തി, രാത്രി യാത്രയും ഫ്ലയിറ്റ് താമസിച്ചായിരുന്നതുമൊക്കെക്കൊണ്ടു കല്യാണത്തലെന്നു ഉച്ചയായപ്പോളാണ് വീട്ടിലെത്തുന്നത് ചെന്ന് കുളിയും കഴിഞ്ഞു ഊണും കഴിച്ചു ഒന്ന് കിടന്നതാണ് അങ്ങുറങ്ങിപ്പോയി, ഉണര്‍ന്നത് കുറെ വൈകിയാണ്, ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ചേടത്തിയാര് പറഞ്ഞു നിന്നെ കാണാനായി ഒരു സരോജിനി ഇത്രേം നേരം നോക്കിയിരുന്നിട്ടാ പോയത് ഉറക്കമാന്നു പറഞ്ഞിട്ടും ഒരുപാട് നേരം നോക്കിയിരുന്നു,
ആദ്യമെനിക്ക് മനസ്സിലായില്ല ഏതു സരോജിനി ? അപ്പോളാണ് അമ്മായി പറഞ്ഞത് എടാ മോനെ പഴേ മീന്‍കാരി സരോജിനിയെ നീ ഓര്‍ക്കുന്നില്ലേ? ഇപ്പൊ പ്രായമൊക്കെയായി എന്നാലും ഇടക്കൊക്കെ വരും ,വരുമ്പോളൊക്കെ നിങ്ങടെ കാര്യങ്ങളൊക്കെ തിരക്കും ,നീ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാന്‍ കുത്തിയിരിക്കുവാരുന്നു ഞാന്‍ പിന്നെ പറഞ്ഞു അവന്‍ രാത്രി മുഴുവന്‍ യാത്രകാരണം ഉറക്കിളച്ചു വന്നതാ എങ്ങനാ വിളിച്ചുണര്‍ത്തുന്നെ രാവിലെ ഇങ്ങു വാ അപ്പോള്‍ കാണാം എന്ന്,
എന്‍റെ ഓര്‍മ്മകളുടെ ഏഴയലത്തുപോലും ഇല്ലാതിരുന്ന സരോജിനിയെ പെട്ടെന്നെനിക്കൊര്‍മ്മ വന്നു ,നാടിനോട് വിട പറഞ്ഞിട്ട് രണ്ടുപതിറ്റാണ്ടില്‍ ഏറെയായി അതിനിടയില്‍ അവധിക്ക് പോയപ്പോളൊന്നും അവരെ കണ്ടതായി എനിക്കോര്‍മ്മയില്ല പക്ഷെ എന്‍റെ ഗ്രാമത്തിന്‍റെ നിഷ്കളങ്ക സ്നേഹം ഞാന്‍ അറിയുകയായിരുന്നു, ചിലപ്പോള്‍ കരുതാം കാണുമ്പോള്‍ എന്‍റെ കയ്യില്‍ നിന്നും കിട്ടുന്ന ഒരു നൂറു രൂപ നോട്ടിനു വേണ്ടിയാണ് അവര്‍ ഇരുന്നത് എന്ന് ,അല്ല ഇന്നതിന്റെ ആവശ്യം അവര്‍ക്കില്ല മക്കളൊക്കെ അത്യാവശ്യം നല്ല നിലയില്‍ ആയിരിക്കുന്നു ,പക്ഷെ കുഞ്ഞുന്നാള് മുതല്‍ അടുത്തറിയുന്ന ആ കുഞ്ഞിനോടുള്ള അതേ സ്നേഹം ഇന്നും അവരുടെ മനസ്സില്‍ അതെ അളവില്‍ നില്‍ക്കുന്നതുകൊണ്ടാണ് ,പക്ഷെ എനിക്ക് അടുത്ത ദിവസവും അവരെ കാണുവാന്‍ സാധിച്ചില്ല എന്നത് ഇപ്പോള്‍ ഒരു ചെറു സങ്കടമായി മനസ്സില്‍ കിടക്കുന്നു...
ഇതുപോലെ നമ്മുടെ ഓര്‍മ്മകളില്‍ ചാരം മൂടി മറഞ്ഞു കിടക്കുന്ന, നമ്മെ സ്നേഹിക്കുന്ന എത്രയോ സ്നേഹ കനലുകള്‍ ഉണ്ടാവാം ഗ്രാമങ്ങളില്‍...
ഈ നന്മ മരങ്ങളാണ് എന്നെ ഇന്നും ആ ഗ്രാമത്തെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന കാരണങ്ങളിലൊന്ന്....

No comments:
Post a Comment