വരുന്ന കാര്യം അറിയിക്കാതെ നാട്ടിലേക്ക് പോന്നതൊരു പാരയായി എന്ന്
തോന്നിയതാണ് ട്രെയിന്‍ താമസിച്ചപ്പോള്‍, വൈകി വൈകി രാത്രിയില്‍ സ്റെഷനില്‍
വന്നിറങ്ങിയപ്പോള്‍ ഓട്ടോ സമരം ആണെന്നറിഞ്ഞു, നേരെ നടന്നു ബസ്
സ്റ്റാണ്ടിലേക്കു ഭാഗ്യമെന്നു പറയട്ടെ ഗ്രാമത്തിലേക്കുള്ള അവസാന ബസ്
കിട്ടി, കവലയില്‍ വന്നു ബസിറങ്ങുമ്പോള്‍ നല്ല ഇരുട്ടായിരുന്നു പെട്ടെന്ന്
ഇരുട്ടില്‍ നിന്നുമൊരു ചോദ്യം "
"ആരാ ജോഷിയാണോടോ?
നല്ല പരിചയമുള്ള സ്വരം എങ്കിലും ഞാനൊന്ന് ഞെട്ടി ഈ ഇരുട്ടിലും എന്നെ തിരിച്ചറിയുന്നവനാരാ.. അതും വല്ലകാലത്തും വന്നു പോവുന്ന എന്നെ, എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ ഉത്തരം പറഞ്ഞു
"അതേ"
ഇപ്പോള്‍ ഒരു നിഴലെനിക്ക് കാണാം സ്വരവും അടുത്തെത്തി
"ഓ വേണുവാരുന്നോ?"
പഞ്ചായത്ത് ബസ്സ് സ്റ്റോപ്പിന് അടുത്തു തന്നെയുള്ള വീട്ടിലെ മൊഹമ്മദ് അസഹ്രുദ്ദീന്റെ ഛായ ഉള്ള വേണു
"താന്‍ വരുന്ന വഴിയാണോ ജോഷീ
"അതെ"
"എങ്കില്‍ ചെല്ല് നാളെ കാണാം ,അമ്മ നോക്കിയിരിക്കുകയാവും"
"ശെരി അപ്പൊ നാളെ കാണാം വേണു" എന്ന് പറഞ്ഞു പതിയെ നടന്നു
മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കുള്ള പഞ്ചായത്ത് വഴിയിലെക്കിറങ്ങുമ്പോള്‍ പാലത്തിന്‍റെ കലുങ്കില്‍ ആരോ ഇരുന്നു ബീഡി വലിക്കുന്നുണ്ടായിരുന്നു
സ്രെദ്ധിക്കാതെ പതിയെ താഴേക്കു നടന്നു നീങ്ങുമ്പോള്‍പുറകില്‍ നിന്നും വിളി വന്നു
"എടാ ജോഷിയെ വരുന്ന വഴിയാണോ"?
അതെ എന്നുത്തരം പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി "തമ്പാന്‍"
"തമ്പാനെ സുഖയിരിക്കുന്നോ"
"സുഖം തന്നെടേ,നീ ഇവിടെ കാണുമല്ലോ കുറച്ചു ദിവസം ല്ലേ" ?
"ഉണ്ടാവും",
"ചിലവുണ്ട് മറക്കണ്ട"
"ശരി ഏറ്റു നാളെ കാണാം",
പറഞ്ഞുകൊണ്ട് പതിയെ മുന്നോട്ടു നീങ്ങി !!
അടുത്തത് പട്ടണത്തിലെ ഒരു പ്രധാന ബേക്കറിക്കാരുടെ വീടും അതിനടുത്തു ബോര്‍മ്മയും, വീടിനു മുന്നിലെത്തിയപ്പോള്‍ കടവില്‍ ഒരു ഓളം കേട്ടു നോക്കി, അപ്പോള്‍ ഒരു ചോദ്യം
"ആരാ ജോഷിയാണോടോ'
"ആഹാ സന്തോഷായിരുന്നോ എന്താ ഈ രാത്രി വൈകിയൊരു കുളി" ?
"എന്താ ചൂട്".......... ,'വരുന്ന വഴിയാവും ല്ലേ" ?
"അതെ ,പിന്നെക്കാണാം", വീണ്ടും മുന്നോട്ടു നീങ്ങി
അപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി കേട്ടു
"മോനേ നില്‍ക്കു ഞാനും അങ്ങോട്ടാ"
പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍ "വാസന്തി" ഓടി വരികയാണ്
"ന്താ വാസന്തി ഇത്ര വൈകി ഇതെവിടുന്നാ"?
"ഒരു വഴി വരെ പോയതാ മോനെ,അല്പം താമസിച്ചു പോയ് ,മോന്‍ വരുന്ന വഴിയാ" ?
"അതെല്ലോ ട്രെയിന്‍ ലേറ്റ് ആയി, അമ്മയെ അറിയിക്കാതെയാ വന്നത് ചെല്ലുമ്പോള്‍ ഇന്ന് വഴക്കുറപ്പാ",
അപ്പോഴേക്കും കട്ടത്തറ കടവ് നീന്തിക്കടന്ന് ആരോ വരുന്നത് കണ്ടു വാസന്തി ചോദിച്ചു
"ആരാ ഈ രാത്രി കടവ് നീന്തി വരുന്നേ" അതിന്റെ മറുപടി ഒരു ചോദ്യമാരുന്നു
"വാസന്തി ആണോടിയെ"?
"ചന്ദ്രന്‍ ചേട്ടന്‍ ആരുന്നോ ഞാന്‍ കരുതി ഇതാരാ ഈ രാത്രിയില്‍ കടവിലൂടെന്നു" ,
വെട്ടുകാരന്‍ ചന്ദ്രന്‍ പതിയെ ഞങ്ങളോടൊപ്പം നടന്നുകൊണ്ട് തിരക്കി
"മോനിതെന്താ ഇത്ര വൈകി"?
"ഒന്നും പറയണ്ട ചന്ദ്രാ ട്രെയിന്‍ വൈകിയാ എത്തിയെ"
"ഇനി കുറച്ചു ദിവസം ഉണ്ടാവുമോ ?
"ആ പത്തു ദിവസം ഉണ്ടിവിടെ" ,
"ആ കിഴക്ക് വശത്തെ തയ്‌തെങ്ങിനൊരു കമ്പി കെട്ടണംന്നു അമ്മ പറഞ്ഞാരുന്നു, തേങ്ങ പുരപ്പുറത്തോട്ടു വീഴുന്നു പോലും, ന്നാല്‍ മോനുള്ളപ്പോള്‍ അതങ്ങു ചെയ്യാം ല്ലേ" ?
"ശരി ചന്ദ്രാ ന്നാല്‍ നാളെ കാലത്ത് തന്നെ അങ്ങ് പോന്നോളൂ!!!!
പതിയെ നടന്നു വീടിനോടടുത്തപ്പോള്‍ തങ്കച്ചന്റെ വീടിനു മുന്നില്‍ കണ്ണന്‍ നില്‍പ്പുണ്ടാരുന്നു , "കണ്ണോ എന്തുണ്ടെടാ വിശേഷം" എന്ന് തിരക്കി ഞാന്‍ പതിയെ പറമ്പിലേക്കിറങ്ങി, മുറ്റത്തേക്കു കയറും മുന്‍പേ ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴേക്കും ചന്ദ്രനും ,വാസന്തിയും ഒക്കെ പോയ്കഴിഞ്ഞിരുന്നു ഇത്രപെട്ടെന്നിവര്‍ നടന്നോ എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ അമ്മയെ വിളിച്ചു
"അമ്മെ..... അമ്മെ" മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞു ,ജനലിലൂടെ അമ്മയുടെ മുഖം
ഞാന്‍ ജനലിനു മുന്നിലേക്ക് നീങ്ങി നിന്ന് ,"അമ്മെ ഞാനാ"
"ങേ നീയോ ,ഇതെങ്ങനെ ഇപ്പൊ ? നീ വരുന്ന കാര്യമൊന്നു അറിയിച്ചുകൂടിയില്ലല്ലോ മോനെ"? ചോധിച്ച്ചുകൊണ്ട് അമ്മ വാതില്‍ തുറന്നു
"അറിയിക്കാതിങ്ങു പോരണംന്നു തോന്നി ഇങ്ങു പോന്നു"
"വഴിയിലൊക്കെ നല്ല ഇരുട്ടല്ലാരുന്നോ നീ അക്കരെ കേറി ഒരു റ്റൊര്‍ച്ച് എടുത്തിട്ടു പോരാമായിരുന്നില്ലേ" ?
"ഓ രാത്രിയില്‍ അവിടെ കേറണ്ട എന്ന് കരുതി, പിന്നെ വഴിക്ക് കൂട്ടുണ്ടാരുന്നു ,ആ വാസന്തിയും പിന്നെ ചന്ദ്രനും "
"ങേ ? നീയെന്താ ഈ പറയുന്നേ വാസന്തീം ചന്ദ്രനുമോ ?
"അതെ അമ്മെ" ,
"എടാ വാസന്തി ട്രെയിന്‍ മുട്ടി മരിച്ച കാര്യം ഞാന്‍ പറഞ്ഞിരുന്നതല്ലേ നിന്നോട് ,അത് പോലെ ചന്ദ്രന്‍റെ കാര്യവും അത് കഴിഞ്ഞിട്ടിപ്പം കുറച്ചു വര്‍ഷങ്ങളായല്ലോ? നീ വേറെ ആരെ എങ്കിലും ആവും കണ്ടത്
പെട്ടെന്ന് ഞാന്‍ ഒരു തരിപ്പില്‍ ആയി പോയി പിന്നെ പറഞ്ഞു ഇല്ലമ്മേ നാളെ രാവിലെ കിഴക്ക് വശത്തെ തയ്തെങ്ങിനു കമ്പി വലിച്ചു കെട്ടാന്‍ ചന്ദ്രന്‍ വരും ,
"തയ് തെങ്ങോ? അത് വെട്ടിക്കളഞ്ഞിട്ടു കൊല്ലം എത്ര ആയെടാ"?
"ന്നാല്‍ അമ്മ കണ്ണനോട് ചോദിച്ചു നോക്ക്, അവര് തന്നെ ആരുന്നു എന്‍റെ ഒപ്പം, കണ്ണന്‍ മുറ്റത്തു നിന്ന് കണ്ടാരുന്നു"
"നീ എന്തോക്കെയാടാ ഈ പറയുന്നത് ? കണ്ണന്‍റെ കാര്യവും ഞാന്‍ നിന്നോട് പറഞ്ഞതല്ലേ അവന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചത്? അതിനു ശേഷവും നീ വന്നതല്ലേ?
"ഇപ്പോള്‍ ഞാനാകെ ഒരു ഞെട്ടലില്‍ ആയി ശെരിയാണല്ലോ? കണ്ണന്‍ മരിച്ചു കഴിഞ്ഞു ഞാന്‍ വരികയും തന്കച്ചനോട് സംസാരിക്കുകയുമൊക്കെ ചെയ്തതാണല്ലോ ? അമ്മെ അപ്പോള്‍ ഞാന്‍ ഇന്ന് കണ്ടവരൊക്കെ ???
എന്താടാ നീ വേറെ ആരെയാ കണ്ടത് ?
"സന്തോഷിനെ ,തമ്പാനെ, വേണുവിനെ" ഞാന്‍ പതിയെ പറഞ്ഞു...... ഒപ്പം തന്നെ ഓര്‍ത്തു..... ഇവരെല്ലാവരും കടന്നു പോയവരാണല്ലോ !!!!!!,പക്ഷെ എനിക്ക് നല്ല ഉറപ്പാ ഞാന്‍ ഇവരോടൊക്കെ സംസാരിചിട്ടാ വരുന്നത്
"നീ കഞ്ഞി കുടിച്ചിട്ട് കേറി കിടക്കു, പ്രാര്‍ഥനയും ബൈബിള്‍ വായനയുമോന്നുമില്ലാഞ്ഞിട്ടാ ഇതൊക്കെ , പ്രാര്‍ത്ഥന എപ്പോളും കൂടെയുണ്ടാവണം എന്ന് പറഞ്ഞാല്‍ ആര്‍ക്കും വിലയില്ല കണ്ടില്ലേ ഇപ്പൊ"
അമ്മ പതിയെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു ,
ഞാന്‍ കഞ്ഞികുടിചിട്ട് കിടക്കുവാന്‍ നീങ്ങുമ്പോഴും എന്നാലും അവരോടൊക്കെ ഞാന്‍ സംസാരിച്ചുകൊണ്ടാണല്ലോ വന്നത്, എന്താ ഇപ്പൊ ഇങ്ങനെ എന്ന ചിന്തയില്‍ ആരുന്നു!!!!
ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഞാനുറങ്ങി ,
രാവിലെ കുട്ടികളുടെ ഒച്ച കേട്ടാണ് ഉണര്‍ന്നത് ഞാന്‍ ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കി, അല്‍പ സമയം എടുത്തു ബോധത്തിലേക്ക് വരുവാന്‍ ,ഇപ്പോള്‍ ഞാന്‍ ഡല്‍ഹിയിലെ എന്‍റെ ഫ്ലാറ്റില്‍,കുട്ടികള്‍ സ്കൂളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് , ഞാന്‍ പതിയെ വാതുക്കല്‍ മുറിയിലേക്ക് ചെന്നു ,അമ്മയുടെയും അച്ചയുടെയും ഫോട്ടോ ഭിത്തിയില്‍ ഇരിക്കുന്നു ......
ഭാര്യ അടുക്കളയില്‍ നിന്നും വിളിച്ചു ചോദിച്ചു എന്താ ജോഷിചായാ എഴുന്നേറ്റോ ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാമെന്നു കരുതി ?,രാത്രി മുഴുവന്‍ എന്താരുന്നു വര്‍ത്താനം ? തെങ്ങിന് കമ്പിയിടുന്നെന്നോ, ആരുടെയൊക്കെയോ പേരു വിളിക്കുന്നു ,ഇടയ്ക്കു അമ്മെ വിളിച്ചു, എന്താരുന്നു ബഹളം ?
"ഓ ഒന്നുമില്ല എന്ന് പറഞ്ഞു ഞാന്‍ പതിയെ ബാത്റൂമിലേക്ക് നീങ്ങി ,അപ്പോള്‍ എല്ലാം ഒരു സ്വപ്നമായിരുന്നോ എന്ന ചിന്ത എന്നില്‍ വളരുകയായിരുന്നു",
ഇതൊന്നും സ്വപനം അല്ലായിരുന്നു എങ്കില്‍ ......................

No comments:
Post a Comment