എന്‍റെ സ്കൂള്‍ പഠന കാലത്ത് ഞങ്ങളുടെ സ്കൂളില്‍ എല്ലാ ക്ലാസ്സുകളിലും
വര്‍ഷാവസാന പരീക്ഷക്ക് മുന്നായി 15പൈസ വിലയുള്ള ഒരു പോസ്റ്റ് കാര്‍ഡ്
സ്വന്തം അഡ്രെസ്സ് എഴുതി ക്ലാസ് ടീച്ചറിനെ ഏല്പിക്കുന്ന ഒരു
പതിവുണ്ടായിരുന്നു, വര്‍ഷാവസാന പരീക്ഷയുടെ റിസള്‍ട്ടും അടുത്ത വര്ഷം
ഇരിക്കേണ്ട ക്ലാസ്സും ഡിവിഷനും ആ പോസ്റ്കാര്‍ഡില്‍ രേഖപ്പെടുത്തി തിരികെ
വരുമായിരുന്നു, അതില്‍ പച്ച മഷികൊണ്ട് ചിലപ്പോള്‍ ഫസ്റ്റ് ക്ലാസ് എന്ന്
രേഖപ്പെടുത്തിയിട്ടുണ്ടാവും, 5 മുതല്‍ 9വരെയുള്ള ക്ലാസ്സുകളില്‍ എന്‍റെ
പോസ്ടുകാര്‍ഡില്‍ ഒന്നോ രണ്ടോ പ്രാവശ്യം
അങ്ങനെ പച്ച മഷിയിലെഴുതിയ ആ വാക്ക് കടന്നു കൂടിയിട്ടുണ്ട്. ബാക്കി
കൊല്ലങ്ങളില്‍ കാര്‍ഡ് എഴുതി പോസ്റ്റ് ചെയ്ത മാഷിന്‍റെ കയ്യില്‍ "പച്ച
മഷിയുള്ള പേന ഇല്ലാതിരുന്നത്" മൂലമാവാം രേഖപ്പെടുത്താഞ്ഞത്
"ഫസ്റ്റ്ക്ലാസ്" വലിയ സംഭവമായിരുന്ന കാലമാണത്. അന്ന് പഠനത്തില്‍
മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികളെ കുറിച്ച് മറ്റു കുട്ടികളുടെ
മാതാപിതാക്കള്‍ പറഞ്ഞിരുന്നത്
"കണ്ടോടാ അവന്‍ എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സാ അങ്ങനെ പഠിക്കണം" എന്നായിരുന്നു,
എന്‍റെ സ്കൂള്‍ കാലത്തും ഇന്നും എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ് കണക്ക്, ഈ കണക്കാണ് പത്താംക്ലാസ്സില്‍ എനിക്ക് ഫസ്റ്റ്ക്ലാസ് നിഷേധിച്ചത് കേവലം കൈവിരലുകളില്‍ എണ്ണാവുന്ന മാര്‍ക്കുകള്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയപ്പോള്‍ കണക്കിനെ ഞാന്‍ വല്ലാതെ വെറുത്തുപോയ്, അതെന്നെ തിരിച്ചും വെറുത്തുകാണും പിന്നീടൊരിക്കലും അതെനിക്ക് വഴങ്ങിത്തന്നില്ല. എന്‍റെ പല കണക്കു കൂട്ടലുകളും തെറ്റാന്‍ തുടങ്ങിയത് അവിടെ നിന്നാവാം, അതോടെ ഞാന്‍ കണക്കുകള്‍ സൂക്ഷിക്കുന്ന സ്വഭാവം അവസാനിപ്പിച്ചു, അല്ലെങ്കിലും എന്‍റെ ജീവിതത്തിലെ കണക്കുകള്‍ അങ്ങനെ അക്കങ്ങളില്‍ എഴുതി സൂക്ഷിക്കെണ്ടാവയല്ലല്ലോ അവ കടപ്പാടുകള്‍ എന്ന ഗണത്തില്‍ വരുന്നവ ആയിരുന്നുവല്ലോ,
ജീവിതത്തിന്‍റെ ഓരോ തിരുവുകളിലും അങ്ങനെ കടപ്പെട്ടവര്‍ ഒരുപാടുണ്ട് സാമ്പത്തികമായുള്ള കടപ്പാടുകള്‍ മാത്രമല്ല, അതും ഉണ്ടെങ്കിലും അതിലും അധികമായ് ഒരുപാട് കടപ്പാടുകള്‍ നിറഞ്ഞതാണ് ഞങ്ങളുടെ ജീവിതം അതിനെ അക്കങ്ങളുടെ ഗുണന ഹരണ പട്ടികകളിലിട്ടു വില കൂട്ടുവാനോ കുറക്കുവാനോ ഞാനൊരുക്കമല്ല, അതിനാല്‍ തന്നെ ആവാം പലപ്പോഴും പലരുടെയും കണക്കു കൂട്ടലുകളില്‍ ഞങ്ങള്‍ പരാജിതര്‍ ആവുന്നത് അക്കങ്ങളെ സ്നേഹിച്ചു അവയെ പെരുപ്പിച്ചു മുന്നോട്ടു പോകുന്നവ്ര്‍ക്കാണിന്നു ഫസ്റ്റ്ക്ലാസ്, സോറി ഫസ്റ്റ് ക്ലാസ്സിന്‍റെ കാലം കഴിഞ്ഞല്ലോ അങ്ങനെയുള്ളവര്‍ക്കിന്ന് എല്ലാത്തിനും A+,
അങ്ങനെ കൂട്ടല്‍ കുറക്കല്‍ പേജുകളിലൊതുക്കി അക്കങ്ങളിലെഴുതി സൂക്ഷിക്കാന്‍ പറ്റാത്ത കടപ്പാടുകളെന്ന കണക്കിനെ തള്ളിക്കളയുവാന്‍ ഞങ്ങള്‍ക്കാവില്ല, അങ്ങനെയുള്ള ഫസ്റ്റ് ക്ലാസ്സുകളോ A+കളോ ഞങ്ങള്‍ക്കാവശ്യമില്ല പലരുടെയും കണ്ണില്‍ അതൊരു പരാജയമാവാം പക്ഷെ അങ്ങനെ പരാജിതനായി ജീവിക്കുന്നതിനും ഒരു സുഖമുണ്ട്, ആ സുഖം നഷ്ടപ്പെടുത്തുവാന്‍ ഇനിയും തയ്യാറല്ലാത്തതിനാല്‍ എന്‍റെ കണക്കുകളോടുള്ള വെറുപ്പ് തുടരും, അത് മൂലം നഷ്ട്ടപ്പെടുന്ന ഫസ്റ്റ് ക്ലാസ്സുകളെയോര്‍ത്തു ഇന്നെനിക്കൊരു ദുഖവുമില്ല..................

No comments:
Post a Comment