ഗാന്ധിജിയുടെ
ഉപ്പു സത്യാഗ്രഹവും മറ്റു സ്വാതന്ത്ര്യ സമരങ്ങളുമൊക്കെ കണ്ടു ആകൃഷ്ടരായി
പിന്‍പറ്റിയ പലരും പിന്നീട് നാടറിയുന്ന നേതാക്കളായി,അക്കൂട്ടത്തിലെ നല്ല
നേതാക്കളില്‍ ആകൃഷ്ടരായ പല വിധ്യാര്തികളും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ
കേരളവും ഇന്ത്യയുമൊക്കെ അറിയുന്ന നേതാക്കളായി.
അതുപോലെ തന്നെ സിനിമയിലും, ചില അഭിനേതാക്കളെയും സിനിമയെയും സ്നേഹിച്ചു സിനിമക്ക് പുറകെ നടന്നു കഷ്ടത അനുഭവിച്ചവര്‍ പിന്നീട് അറിയപ്പെടുന്ന നടന്മാരും സംവിധായകരുമൊക്കെ ആയി "ലോറ നീ എവിടെ" എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ മതിലു വലിഞ്ഞു കയറി, കണ്ടു തിരികെ സ്കൂളില്‍ വന്നപ്പോള്‍ ക്ലാസ്സിനു വെളിയിലായ സിബി ജോസഫ് എന്ന വിദ്യാര്‍ഥി പിന്നീട് സിബി മലയില്‍ എന്ന സിനിമ സംവിധായകനായി,
അതുപോലെ ഓരോ ഫീല്‍ഡിലും ആഗ്രഹത്തോടെ ആദ്യകാലങ്ങളില്‍ കഷ്ടതയനുഭവിച്ചവര്‍ പിന്നീട് ആ ഫീല്‍ഡില്‍ അറിയപ്പെടുന്നവര്‍ ആയി മാറി ഇതൊക്കെ പണ്ട് മുതലേ ഓരോരുത്തര്‍ പറഞ്ഞു കേട്ടിരുന്നു കൂടുതലും മാതാപിതാക്കളും ഗുരുക്കന്മാരും,നമ്മില്‍ എന്തെങ്കിലും ആയി തീരുവാന്‍ പ്രചോദനം ചെലുത്തുന്നതിനായി അവര്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോന്ന് പറയുക പതിവായിരുന്നു ,
ഇതൊക്കെ കേട്ടു ഉത്തേജിതനായ ഞാനും രാഷ്ട്രീയമെന്ന ഫീല്‍ഡില്‍ ഹരിശ്രീ കുറിക്കുവാനായി ആദ്യമായി സ്കൂള്‍ രാഷ്ട്രീയത്തിലെ സമരങ്ങളില്‍ അണിചേരാന്‍ തുടങ്ങി,രാവിലെ സ്കൂളിലേക്ക് പോകും വഴി സി എം എസ് കോളേജിന്റെ കവാടത്തില്‍ കാണുന്ന ഖദര്‍ ധാരികളെയും ബാസിട്ടു സംസാരിക്കുന്ന എസ് എഫ് ഐ ചേട്ടന്മാരോടും ഇന്ന് സമരത്തിനുള്ള കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കി പോവുക പതിവായിരുന്നു,
അങ്ങനെ ഒരിക്കല്‍ സഖാവ് നായനാര്‍ ഭരണ കാലത്ത് നന്ദാവനം പോലീസ് ക്യാമ്പില്‍ വെച്ച് കെ എസ് യു നേതാക്കളെ പോലീസ് മര്ധിച്ചതില്‍ പ്രതിഷേദിച്ചു കേരളമൊട്ടുക്ക് സമരം, ഞങ്ങളും തുടങ്ങി സമരം, എന്ന് പറഞ്ഞാല്‍ സി എം എസ് കോളേജില്‍ നിന്നും സമരം എത്തും ഞങ്ങള്‍ ആ കൂടെ ചേര്‍ന്ന് സമരിക്കും. രണ്ടു ദിവസം സമരം നടന്നു സ്കൂള്‍ വിട്ടു. മൂന്നാം ദിവസം സമരം ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയുമില്ല ചെട്ടന്മാരോടോന്നും ചോദിക്കാനും പറ്റിയില്ല, ഞാനാണെങ്കില്‍ നാളത്തെ രാഷ്ട്രീയ നേതാവാവാന്‍ വേണ്ടി കഷ്ടപ്പെട്ട് സ്കൂളില്‍ സമരം ചെയ്യാനാഗ്രഹിച്ചു വരികയാണ് ,
മൂന്നാം ദിവസം രാവിലെ സ്കൂളില്‍ അസ്സെംബ്ളി നടക്കെ ഞാനും ഗോവിന്ദന്‍ എന്ന സുഹൃത്തും കൂടെ മുങ്ങി, ഗോവിന്ദന്റെ വീടു സ്കൂളിനടുത്താണ്, അവിടെ ചെന്ന് ഡയറക്ടറിയില്‍ തപ്പി ഡി സി സി ഓഫീസ് നമ്പര്‍ എടുത്തു വിളിച്ചു ചോദിച്ചു "ഇന്ന് സമരം ഉണ്ടോ ഇല്ലയോ?"
യാതൊരു വിധ കണ്ണില്‍ ചോരയുമില്ലാത്ത വിധം ഫോണ്‍ എടുത്തവന്‍ ഞങ്ങളെ വഴക്ക് പറഞ്ഞു "രണ്ടു ദിവസം സമരിച്ചത് മതിയായില്ലെടാ ഇന്ന് സമരമോന്നും വേണ്ട പോയി ക്ലാസ്സില്‍ കേറി വല്ലോം പഠിക്കെടാ പിള്ളേരെ" ,
ഗോവിന്ദന്‍ അപ്പോളെ പറഞ്ഞു
"അല്ലേലും ഈ കെ എസ് യു കാരുടെ കൂടെ നടന്ന നമ്മളെ പറഞ്ഞാല്‍ മതിയല്ലോ എസ് എഫ് ഐ കാര്‍ ആരുന്നെങ്കില്‍ ഒരാഴ്ചയെങ്കിലും നടന്നേനെ" ഇനി വാ അസ്സെംബ്ളി കഴിയും മുന്നേ സ്കൂളിലെത്താം"
പക്ഷെ സ്കൂളിലെത്തിയപ്പോള്‍ അസ്സെംബ്ളി കഴിഞ്ഞു എല്ലാവരും ക്ലാസ്സില്‍ കയറി,ഞങ്ങളുടെ ആദ്യ പീരിയഡ് വേദപാഠം,എടുക്കുന്നത് എന്‍റെ അമ്മാച്ചനും ക്ലാസ് ടീച്ചറുമായ രാജന്‍ സര്‍ ക്ലാസ്സിലേക്ക് കയറും മുന്നെ കയ്യിലിരുന്ന നീല കോടി ഞാന്‍ പാന്റിനും പ്രുഷ്ടത്തിനുമിടയിലായി തിരുകി, അകത്തേക്ക് വിളിച്ച രാജന്‍ സര്‍ ചോദിച്ചു നീയൊക്കെ എവിടാരുന്നു " എടുത്ത വായില്‍ ഞാന്‍ പറഞ്ഞു ജേകബ് സാറിനു സ്കൂള്‍ മാഗസിന്‍ കൊടുക്കാന്‍ പോയി" ജേകബ് സര്‍ മുന്‍ ഹെട്മാസ്റെര്‍ ആണ് സ്കൂളിനടുത് തന്നെ താമസം തലേന്ന് ഞാനാണ് ജെയിംസ് സര്‍ എന്നെ ഏല്‍പിച്ച മാഗസിന്‍ അവിടെ കൊണ്ടേ കൊടുത്തത് ആ കാര്യം ഞാന്‍ ഇന്നത്തെക്കാക്കി പറഞ്ഞു എന്നേയുള്ളു , പക്ഷെ ക്ലാസ്സിലെ ഏതോ കരിങ്കാലി മുന്നമേ തന്നെ ഞങ്ങളെ ഒട്ടിയിരുന്നു , കൂടെ നുണയും കൂടെ ആയപ്പോള്‍ അമ്മാച്ചന്‍ നല്ല കലിപ്പിലായി ,ഗോവിന്ദന്റെ കയ്യില്‍ രണ്ടടി കൊടുത്ത സര്‍ എന്നെ തിരിച്ചു നിര്‍ത്തി പ്രുഷ്ടത്തില്‍ തന്നെ നല്ല കീറന്‍ അടി, പക്ഷെ നല്ല നീലവര്‍ണ്ണ കൊടി രണ്ടെണ്ണം ചുരുട്ടി പുറകില്‍ വെച്ചതിനിട്ടാണ് സംഭവം എല്ക്കുന്നത് രണ്ടാമത്തെ അടി ആയപ്പോള്‍ സറിന് സംശയമായി "എന്താടാ പുറകില്‍"? ഹേ ഒന്നുമില്ല എന്ന് ഞാന്‍ ,പക്ഷെ പുള്ളി വിടുമോ കൈയിട്ടു കൊടി പൊക്കി, പിന്നെ അടിയുടെ ഒരു പൂരമായിരുന്നു ......
അന്നത്തെ ദിവസം ആ പ്രുഷ്ടം കുത്തി ബെഞ്ചില്‍ ഇരിക്കാന്‍ പെട്ട പാട് എനിക്കറിയാം , ഓര്‍ക്കുമ്പോള്‍ ഇന്നും പുകയുന്നു അവിടം ,
എന്നാലും എന്‍റെ രാജുച്ചായാ ഒരു ഭാവി നേതാവിന്‍റെ വളര്‍ച്ചയാണ് അന്നുകൊണ്ട് രാജുചായന്‍ കരിച്ചു കളഞ്ഞത്.......... അങ്ങ് കേരളത്തെ രക്ഷിച്ചു

No comments:
Post a Comment