നാം നമ്മുടെ ജീവിതത്തില്‍ എന്തിനൊക്കെ ആരോടൊക്കെ നന്ദി പറഞ്ഞാലാണ് പൂര്‍ണ്ണമാവുക ,ജന്മം തന്നത്തിനു ദൈവത്തോട് ,മാതാപിതാക്കളോട് ,അറിവ് പകര്‍ന്നു തന്ന അദ്ധ്യാപകരോട് നമ്മുടെ സഹോദരങ്ങളോട് ,ജീവിതപങ്കാളിയോട് ,സുഹൃത്തുക്കളോട് ,മേലധികാരികളോട് തുടങ്ങി നാം നിസ്സാരരെന്നു ചിന്തിക്കുന്ന ഒരു റിക്ഷാക്കാരന്‍ തുടങ്ങി എത്ര ആളുകളോട് നമുക്ക് നന്ദി പറയുവാന്‍ എന്തെല്ലാം കാരണങ്ങള്‍ ഉണ്ടാവാം? പക്ഷെ പലപ്പോഴും നാം നന്ദി പറയുവാന്‍ മറന്നു പോകുന്നു എന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം ക്ലാസ്സില്‍ പാര്ട്ടിസിപ്പന്‍സിനുള്ള അസ്സൈന്മെന്‍റ് അതായിരുന്നു , ജീവിതത്തില്‍ നിങ്ങള്‍ നിത്യേന കാണുന്ന ആളുകളോട് നിങ്ങളുടെ പ്രിയപ്പെട്ടവരോട്, അല്ലാത്തവരോട് ഒക്കെ ഒരു കാര്യത്തിനെങ്കിലും നന്ദി എഴുതുക. ഒരുപാടുപേര്‍ ഒരുപാട് കാര്യങ്ങള്‍ക്ക് നന്ദി എഴുതി അവര്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത തലത്തില്‍ നോക്കിക്കണ്ട് ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ സാധിക്കുമെന്ന്‍ അവരില്‍ പലര്‍ക്കും ബോധ്യമായി.
എന്നാല്‍ ഒരു പാര്‍ട്ടിസിപ്പന്‍റിന്‍റെ പേപ്പറില്‍ തീരെ ചുരുക്കം ആളുകള്‍ക്ക് മാത്രം നന്ദി എഴുതിയിരിക്കുന്നു ,ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ക്ക് അവന്‍ ഒരുവരിപോലും നന്ദി എഴുതിയിട്ടില്ല .ഞാന്‍ അവനോടു തിരക്കി എന്തേ ഇത് ഇങ്ങനെ? അവന്‍ പറഞ്ഞു എന്‍റെ ജീവിതത്തില്‍ ഇത്രയും പേരെ ഉള്ളു. ഞാന്‍ തിരക്കി മാതാിതാക്കള്‍ക്ക് നന്ദി എഴുതുവാന്‍ നീ മറന്നതാണോ? അപ്പോള്‍ അവന്‍റെ മുഖമാകെ വലിഞ്ഞു മുറുകി. പിന്നെ പൊട്ടിത്തെറിക്കും വിധം എന്നോട് ചോദിച്ചു
" ദിവസങ്ങള്‍ പ്രായമുള്ളപ്പോള്‍ എന്നെ ഒരു ഹാര്ഡ് ബോര്‍ഡ് പെട്ടിയിലാക്കി കുപ്പയില്‍ ഉപേക്ഷിച്ച അവരോടു ഞാന്‍ എന്ത് കാരണത്തിനാണ് നന്ദി പറയേണ്ടത്?"
പിന്നെ ആര്‍ത്തലച്ചൊരു കരച്ചിലും, ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യേണ്ട് എന്നറിയാതെ നിന്നുപോയ്.
പിന്നെ ആര്‍ത്തലച്ചൊരു കരച്ചിലും, ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യേണ്ട് എന്നറിയാതെ നിന്നുപോയ്.
പിന്നെ പതിയെ ഞാന്‍ അവന്‍റെ തലയില്‍ തഴുകി കരച്ചിലിന്‍റെ ശക്തി ഒന്നു കുറയുന്നിടം വരെ ഞാന്‍ അങ്ങനെ തന്നെ ചെയ്തുകൊണ്ട് നിന്നു .അവസാനം ഞാന്‍ അവനോടു പറഞ്ഞു അവരോടും നിനക്ക് നന്ദി പറയാം. അവന്‍ എന്നെ ക്രൂദ്ധനായി നോക്കിക്കൊണ്ട് ചോദിച്ചു "എന്ത് കാരണത്തിന് ?"
ഞാന്‍ പതിയെ പറഞ്ഞു "നിന്നെ ഈ ലോകത്തില്‍ ജനിക്കുവാന്‍ അനുവദിച്ചതിന് -
അവര്‍ക്ക് വേണമെങ്കില്‍ നീ ജനിക്കും മുന്നേ നിന്നെ നശിപ്പിക്കാമായിരുന്നു,- പിന്നെ നിന്നെ ഉപേക്ഷിച്ചപ്പോള്‍ പോലും നിന്നോട് സ്നേഹം കാട്ടി അവര്‍ , അതിന്. ആ കടലാസ് പെട്ടിപോലും നിന്നോടുള്ള അവരുടെ സ്നേഹത്തെ സൂചിപ്പിക്കുന്നു .നിനക്ക് തണുപ്പടിക്കാതിരിക്കാന്‍ നിന്നെ തെരുവു പട്ടികള്‍ കടിച്ചു കീറാതിരിക്കാന്‍ അവര്‍ ശ്രദ്ധയോടെ നിന്നെ ആ പെട്ടിക്കുള്ളില്‍ ആക്കിയാണ് അവിടെ ഉപേക്ഷിച്ചത്, അതിനു നിനക്ക് നന്ദി പറയാം.
അങ്ങനെ ചിന്തിച്ചാല്‍ എത്രയെത്ര കാര്യങ്ങള്‍ക്ക് നമുക്ക് നന്ദി പറയുവാനുണ്ട്. വീണ്ടും അവന്‍ ഏങ്ങിയേങ്ങി കരയുവാന്‍ തുടങ്ങി പതിയെ അവനെ തനിയെ വിട്ടു മടങ്ങാം എന്ന് കരുതിയ എന്നെ അവന്‍ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു "നന്ദി എന്‍റെ മാതാപിതാക്കള്‍ എന്നെ സ്നേഹിച്ചിരുന്നു എന്ന ഒരു കാഴ്ച്ചപ്പാട് എനിക്ക് കാട്ടിത്തന്നതിന് നന്ദി ഒരായിരം നന്ദി.... ഇതുമതി എനിക്ക്.... അവര്‍ ജീവിച്ഛിരിക്കയോ മരിക്കയോ ചെയ്തിരിക്കാം അതെന്തുമാവട്ടെ പക്ഷെ ഇന്നുമുതല്‍ ഞാന്‍ അവരെയും സ്നേഹിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .നന്ദി നന്ദി....... ഇപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി......,
നമ്മള്‍ പലപ്പോഴും നമ്മുടെ ഭാഗത്ത് നിന്ന് മാത്രമാണ് ചിന്തിക്കുന്നത്,നമ്മുടെ ഭാഗം പൂര്‍ണ്ണമായും ശരിയുമാവാം പക്ഷെ അതുകൊണ്ട് അടുത്തവന്‍ തെറ്റാവണം എന്നില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഒരു ചിത്രം പോലെ 6 എന്ന അക്കത്തിന്‍റെ തലക്കലും കാല്‍ക്കലും നിന്ന്‍ രണ്ടു പേര്‍ തര്‍ക്കിക്കുന്നു ഇത് 6 ആണ് ഇത് 9 ആണ് ആരാണ് ശരി ? രണ്ടുപേരും ശരിയാണ് .. പക്ഷെ അടുത്തവന്റെ ശരിയെ കാണാന്‍ നമ്മള്‍ അവന്‍റെ കാഴ്ചപ്പാടിലൂടെ കാണുവാന്‍ നോക്കണം അങ്ങനെ നോക്കുമ്പോള്‍ നമുക്ക് ജീവിതത്തിലെ പല വാശികളും ഒഴിവാക്കുവാന്‍ സാധിക്കും പലതിനെയും പുതിയൊരു വീക്ഷണത്തിലൂടെ നോക്കിക്കാണുവാന്‍ നമുക്ക് സാദിക്കും .
ഈ ദിവസങ്ങളിൽ നമുക്ക് നമ്മുടെ കാഴ്ചപ്പാടുകള്‍ മാത്രം ശരിയെന്നു ചിന്തിക്കാതെ അടുത്തവന്‍റെ കാഴ്ച്ചപ്പടിലൂടെയും നോക്കുകയും മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്യാം.അതിലൂടെ തന്നെ ചെറിയ കാര്യങ്ങള്‍ക്കുപോലും നന്ദിയുള്ളവര്‍ ആയി ജീവിക്കാം .
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
ജോഷി
No comments:
Post a Comment