അടുത്ത കാലത്തെപ്പോഴോ സോഷ്യൽ മീഡിയായിൽ കണ്ട ഒരു വാർത്തയുണ്ട് ഏതോ ഒരു വിദേശ രാജയത്തു തൂക്കുമരം വിധിക്കപ്പെട്ടു ജെയിലിൽ കഴിയുന്ന ഒരുവൻ വര്ഷങ്ങളായി താൻ പ്രണയിച്ച പെൺകുട്ടിയുമായുള്ള വിവാഹം ജയിലിൽ വച്ച് നടത്തി എന്ന് .ഒരു ദിവസം പോലും ഒരുമിച്ചു കഴിയുവാൻ സാധിക്കില്ല എന്ന് അറിയുമായിരുന്നിട്ടും ആ പെൺകുട്ടി എന്തിനാണ് ഈ വിവാഹത്തിന് തയ്യാറായത് എന്ന് നാം ചിന്തിച്ചു പോകും .അതുപോലെ തന്നെ പലപ്പോഴും നാം കേട്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമായ കഥകളാണ് അപകടത്തിൽ അല്ലെങ്കിൽ തീപിടുത്തത്തിലൂടെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെട്ടു വിരൂപ അല്ലെങ്കിൽ വിരൂപൻ ആയി തീർന്നവരെ അവർ പ്രണയിച്ചിരുന്നവർ യാതൊരു വൈമനസ്യവും കൂടാതെ വിവാഹം ചെയ്ത് ഒന്നിച്ചു ചേർന്നത്.എത്ര വലിയ ഹൃദയം ആണ് അവന്റേതു അല്ലെങ്കിൽ അവളുടേത് എന്നൊക്കെ നാം പറയുമ്പോഴും .നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ വന്നാൽ നാം എടുക്കുന്ന തീരുമാനം എന്താവും എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ?
പലപ്പോഴും അങ്ങനെ ഒരു അവസ്ഥയിൽ ഭൂരിഭാഗം ആളുകളും ആ ബന്ധത്തിൽ നിന്നും പിൻവാങ്ങുകയാവും ചെയ്യുന്നത് ഇല്ലേ ? അവിടെ നാമൊക്കെ പ്രായോഗിക ബുദ്ധിയുടെ ആളുകൾ ആയി മാറുന്നു . എന്തിനു ജീവിത കാലം മുഴുവനും ഇങ്ങനെയൊരു കുരിശു ഞാൻ ചുമക്കണം എന്ന് നാം ചിന്തിക്കുന്നു. ഇന്നലെ വരെ അവളില്ലാതെ അല്ലെങ്കിൽ അവനില്ലാതെ ജീവിതം ഇല്ല എന്ന് കരുതിയിരുന്നവർ പെട്ടെന്ന് ആരുമല്ലാതായി മാറുന്നു .അതും പോട്ടെ ഒരുപക്ഷെ യാതൊരു പ്രശ്നങ്ങളും കൂടാതെ പ്രണയിച്ചു ഒന്നായി ചേർന്നവർ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ പ്രണയം നഷ്ടപ്പെട്ട് ഒരു കൂരക്കുള്ളിൽ രണ്ടു ശത്രുക്കളെ പോലെ കഴിയുന്നത് എന്തുകൊണ്ടാവും ? പലപ്പോഴും മാതൃകാ ജീവിതം നയിക്കുന്ന ദമ്പതികൾ എന്ന് നാം കരുതുന്നവരുടെ കുടുംബത്തിലേക്കും നാം ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കാണാം അഗ്നിപർവ്വതം പോലെ ഉള്ളിൽ പുകഞ്ഞു നിൽക്കുന്ന വീടുകൾ ആണ് അവ എന്ന് . എന്തുകൊണ്ടാണിങ്ങനെ ?
നാം നമ്മെ തന്നെ "വസ്തുക്കൾ "(Things) ആയിട്ടാണ് കാണുന്നത് . നമ്മോടു ഒരാൾ ചോദിക്കുന്നു ചേട്ടൻ എവിടെ ? നമ്മൾ ഉത്തരം പറയുന്നു ചേട്ടൻ ഓഫീസിൽ പോയിരിക്കുന്നു.'അമ്മ അടുക്കളയിലാണ് ,കുഞ്ഞു സ്‌കൂളിൽ പോയിരിക്കുന്നു. ശരിക്കും നമ്മൾ പറയുന്ന ഉത്തരം ശരി തന്നെയാണ് എന്നാൽ ഓഫീസിൽ പോയിരിക്കുന്നതും ,അടുക്കളയിൽ ആയിരിക്കുന്നതും ,സ്‌കൂളിൽ ആയിരിക്കുന്നതുമൊക്കെ ആരാണ് ? നമ്മൾ ശരീരത്തെ വ്യക്തികളായി കാണുന്നതുകൊണ്ടാണ് നാം ഇങ്ങനെ ഉത്തരം പറയുന്നത്. നാം നമ്മുടെ ശരീരം ആണോ ?ആരാണ് നാം ?
ആരാണ് നീ എന്ന് നമ്മോടു ചോദിക്കുന്നവരോട് നാം എന്താണ് ഉത്തരം പറയുന്നത് ?
"ഞാൻ ജോഷി".
"അല്ല അത് നിന്റെ പേരല്ലേ നീ ആരാണ്?"
"ഞാൻ ഒരു മലയാളി"
"അത് നീ ആയിരിക്കുന്ന നാടല്ലേ ? നീ ആരാണ് ?"
"ഞാൻ ഇന്ത്യക്കാരൻ."
"അത് നിന്റെ നാഷണാലിറ്റി അല്ലെ ,നീ ആരാണ്?"
"ഞാൻ ഒരു എഞ്ചിനീയർ"
"അത് നിന്റെ പ്രൊഫെഷൻ അല്ലെ ,നീ ആരാണ് ?"
"ഞാൻ രണ്ടു കുട്ടികളുടെ പിതാവ്"
"അത് നിനക്ക് നിന്റെ കുട്ടികൾ അല്ലെങ്കിൽ സമൂഹം തന്നിരിക്കുന്ന സ്ഥാനം അല്ലെ".
"നീ ആരാണ്?"
ഇങ്ങനെ ചോദ്യങ്ങൾ നീണ്ടു പോകുന്തോറും നാം ഓരോന്നിനും ഓരോ ഉത്തരങ്ങൾ നൽകുന്നു ,നോക്കൂ നീ ആരാണ് എന്ന ചോദ്യത്തിന് നാം എത്ര ഉത്തരങ്ങൾ ആണ് നൽകിയിരിക്കുന്നത് . ഞാൻ അച്ഛനാണ്,ഭർത്താവാണ്, മകനാണ്, എൻജിനീയർ ആണ് ,ഇന്ത്യക്കാരൻ ആണ് ,മലയാളി ആണ് എന്റെ പേരാണ് .അവസാനം ഉത്തരം ഒന്നും അവശേഷിക്കാതെ വരുമ്പോൾ നാം പറയുന്നു ഇതെല്ലാം ചേർന്നതാണ് ഞാൻ . അതെങ്ങനെ ശരിയാവും നീ ജനിച്ചപ്പോൾ നീ ഇതൊന്നും ആയിരുന്നില്ലല്ലോ ? ഒരു പേരില്ലായിരുന്നു, ഒരു പ്രഫഷൻ ഇല്ലായിരുന്നു ഒരു നാഷ്‌നാലിറ്റി ഇലായിരുന്നു പിന്നീടാണ് മാതാപിതാക്കൾ നിന്നെ ആ രാജ്യത്തിന്റെ പൗരനായി രെജിസ്റ്റർ ചെയ്തത്. നീ ജനിക്കുമ്പോൾ നീ ഇതൊന്നും ആയിരുന്നില്ല .പിന്നെ നീ എങ്ങനെയാണ് പറയുന്നത് ഇതെല്ലാം ചേർന്നതാണ് നീ എന്ന്?
ശരിയല്ലേ ?നാം ഇതെല്ലാം പിന്നീട് ആയി തീർന്നതല്ലേ .എങ്ങനെയാണ് നാം ഇതൊക്കെ ആയി തീർന്നത് ഭാഷയിലൂടെ (Language).അച്ഛനും അമ്മയും നമുക്ക് ഒരു പേരിട്ട് അങ്ങനെ വിളിക്കുവാൻ തുടങ്ങിയപ്പോൾ, ബെർത്ത് സർട്ടിഫിക്കറ്റിൽ ആ പേര് വന്നപ്പോൾ ഞാൻ ജോഷി ആയി . ഇന്ത്യക്കാരനായി ,എന്റെ എൻജിനീയറിങ് മേഖലയിൽ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ആ ജോലിയിൽ ഞാൻ പ്രവേശിച്ചപ്പോൾ ഞാൻ എഞ്ചിനീയർ ആയി. വിവാഹം കഴിഞ്ഞപ്പോൾ ഞാൻ ഭർത്താവായി,മക്കൾ ഉണ്ടായപ്പോൾ ഞാൻ അച്ഛനായി .ഇതെല്ലാം ഭാഷയിലൂടെ എനിക്ക് ഓരോ സമയത്തും നൽകപ്പെട്ട സ്ഥാനങ്ങൾ ആണ്. എന്നാൽ ഞാൻ ആരാണ് ? ഞാൻ എന്റെ ശരീരമല്ല , എന്റെ പേരല്ല,എന്റെ ദേശീയതയല്ല , അച്ഛനോ ,ഭർത്താവോ എന്ന സ്ഥാനമല്ല .....
"പിന്നെയോ ഇവയെല്ലാം ആയി തീരാൻ പറ്റുന്ന ഒരു സ്പേസ് മാത്രമാണ് ഞാൻ"കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ എന്തും ആയി തീരാൻ പറ്റുന്ന ശൂന്യമായ ഒന്ന്.എങ്ങനെ ആയിത്തീരണം എന്നത് നമ്മുടെ കയ്യിലാണ് അതാണ് ദൈവം നമുക്ക് നൽകിയ അധികാരം .മനുഷ്യൻ പേര് വിളിച്ചത് അവക്ക് പേരാകും. നമുക്ക് എന്ത് വേണമെങ്കിലും ആവാം എല്ലാം ഭാഷയിലാണ് സ്ഥിതി ചെയ്യുന്നത് .അതായത് വാക്കിൽ . വാക്കിലൂടെയാണ് എല്ലാം ഉളവായതു. ഉണ്ടാവട്ടെ എന്ന് പറഞ്ഞു ഉണ്ടായി. വാക്ക് അല്ലെങ്കിൽ വചനം അല്ലെങ്കിൽ ഭാഷ ...... ബൈബിളിൽ പറയുന്നു . ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോട് കൂടി ആയിരുന്നു .വചനം ദൈവം ആയിരുന്നു ...in the beginning was word, word was with God.and word was God.(john 1-1)
എങ്ങനെ വേണമെങ്കിലും നമുക്ക് നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം ,ഇന്നലെ വരെ പ്രേമിച്ചിരുന്ന പ്രണയിനിയെ വസ്തുവായി കണ്ടാൽ അവളുടെ വിരൂപത നമുക്ക് പ്രശ്നമാകും , എന്നാലോ വസ്തുവല്ലാതെ അവളെ അവൾ ആയിരിക്കുന്ന സ്‌പേസ് ആയി കണ്ടാൽ ശരീരത്തിന്റെ വിരൂപതകൾ നമുക്ക് പ്രശ്നമല്ല . വസ്തുക്കളായി കണ്ടാൽ നമ്മുടെ മാതാപിതാക്കൾ കടന്നു പോയതിനു ശേഷം അവർ നമുക്ക് മുന്നിൽ ഇല്ല. എന്നാൽ അവർ അവരുടെ ശരീരം അല്ല എന്ന് തിരിച്ചറിഞ്ഞാലോ അവർ എവിടെയും പോയിട്ടില്ല നമ്മോടു കൂടെ അവരും ഉണ്ട്.വസ്തുക്കൾ ആയി കാണാതിരുന്നാൽ വര്ഷങ്ങള്ക്കു ശേഷവും ആദ്യ പ്രണയം ജീവിതത്തിൽ അവശേഷിക്കും. വീടുകൾക്കുള്ളിൽ എരിയുന്ന അഗ്നി പര്വ്വതങ്ങൾ ഉണ്ടാവുകയില്ല.
വസ്തുക്കൾ ആയി കണ്ടാൽ കുറി തൊടുന്നവൻ ഹിന്ദുവും ,തൊപ്പി ധരിക്കുന്നവൻ മുസ്ലീമും കുരിശുവരക്കുന്നവൻ ക്രിസ്ത്യാനിയും,പകിടി ധരിക്കുന്നവർ സിക്കുകാരനും ആയി കാണാം സ്‌പേസ് ആയി കണ്ടാൽ അല്ലെങ്കിൽ എന്തുമാവാൻ പറ്റുന്ന ശൂന്യതയായി കണ്ടാൽ ഓരോരുത്തരും നാം തന്നെ ആവും .
ശൂന്യതക്ക് എന്ത് നാമും അവരും .
ഭാഷയിലൂടെ എന്ത് നാം സൃഷ്ടിക്കുന്നുവോ നാം അതായി തീരും .ക്രിസ്ത്യാനിയും ,ഹിന്ദുവും ,മുസൽമാനും,സിക്കും .... തീവ്രവാദിയും മിതവാദിയും ഒക്കെ ....അതുപോലെ തന്നെ സ്നേഹവും, കരുണയും, പ്രണയവും, അമ്മയും ,അച്ഛനും ,അനാഥനും ,സനാഥനും,വെറുപ്പും, വിദ്വേഷവും സുന്ദരനും ,സുന്ദരിയും , എന്തും ആയി തീരുവാൻ നമുക്ക് സാധിക്കും ..... നമുക്ക് മാത്രമേ സാധിക്കൂ ...കാരണം നാം Human Beings ആണ്.
ഒരു പോസിറ്റിവ് ചിന്തക്ക് വേണ്ടിയെങ്കിലും നാം അങ്ങനെ കരുതിയാൽ തന്നെ എന്തൊരു വ്യത്യാസമാണ് നമ്മളിൽ കൊണ്ടുവരാൻ പറ്റുന്നത് ? നാം എന്തും ആയി തീരാൻ പറ്റുന്ന ഒരു സ്‌പേസ് ആണെങ്കിൽ നമ്മുടെ മുന്നിൽ എന്തൊക്കെ സാധ്യതകളാണ് ,
ശൂന്യമായിരിക്കുന്ന ഒരു കാൻവാസിൽ നമുക്ക് ഏതു ചിത്രവും വരക്കാം എന്നപോലെ നമുക്ക് നമ്മെത്തന്നെ എങ്ങനെയും ഒരുക്കിയെടുക്കാം .ഇന്നലെവരെ എനിക്ക് കഴിവില്ല എന്ന് സ്വയം വിശ്വസിച്ചവന് ഞാൻ എന്തും ആയി തീരാൻ പറ്റുന്ന ഒരു സ്‌പേസ് ആണെന്ന് കരുതുമ്പോൾ തന്നെത്തന്നെ പുതുതായി ക്രിയേറ്റ് ചെയ്യുവാൻ സാധിക്കും അവൻ ആഗ്രഹിക്കുന്നപോലെ.എനിക്ക് സൗന്ദര്യമില്ല എന്ന് കരുതുന്നവർക്ക് ,ബുദ്ധിയില്ല എന്ന് കരുതുന്നവർക്ക് അങ്ങനെ തങ്ങളെത്തന്നെ വസ്തുക്കളായി കരുതിയിരിക്കുന്നവർക്ക് സ്വയം ഒരു ഉടച്ചുവാർക്കലിന് ഉതകുന്ന ചിന്തയാണതു.
ഞാൻ ആകുന്നവൻ ഞാൻ ആകുന്നു .... ചിന്തിക്കാം നമുക്ക് ഓരോരുത്തർക്കും ............. ഞാൻ ആകുന്നവൻ ആരാണ് .?
ReplyForward
|
No comments:
Post a Comment