രാവിലെ
ഒരുക്കമെല്ലാം കഴിഞ്ഞു ഓഫീസിലേക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോളാണ് കയ്യിലെ
ചര്‍മ്മം മൊരുമൊരാന്നു വരണ്ടിരിക്കുന്നപോലെ തോന്നിയത്,അതുകണ്ടപ്പോള്‍ ഒരു
വൈക്ലബ്യം ഓഫീസില്‍ ചെന്ന് കഴിഞ്ഞാല്‍ രാവിലെ ഗേറ്റ് കടക്കുമ്പോള്‍ മുതല്‍
കുറെ ഏറെ ഷേക്ക്‌ഹാന്‍ഡ് നടത്തി വേണം സീറ്റില്‍ എത്താന്‍ ഈ വരണ്ട കൈ എന്നെ
നാണം കെടുത്തും അപ്പളെ വിളിച്ചു
''മോളേ അച്ചക്ക് നിങ്ങടെ ഏതേലും ക്രീം കൊണ്ടേ തന്നേ''
മകള്‍ അകത്തു നിന്നും പതിയെ ക്രീം 21 എന്നോ മറ്റൊ പേരുള്ള ഒരെണ്ണം കൊണ്ടുവന്നു അതില്‍ നിന്നും അല്പമെടുത്ത് കൈകളില്‍ പുരട്ടിയപ്പോള്‍ കൈകള്‍ നല്ല സുന്ദരന്‍ കൈകളായി
"മൊരുമൊരുപ്പോക്കെ മാറി നല്ല മമ്മൂട്ടി കൈകള്‍" എനിക്ക് തന്നെ എന്‍റെ കൈകളോട് മതിപ്പ് തോന്നി.
ഓഫീസിലേക്ക് പുറപ്പെട്ട കൂട്ടത്തില്‍ എന്റെ മനസ്സിലേക്ക് പഴയൊരു ക്രീം കഥ കയറി വന്നു. കഥയിലെ നായകന്‍ കോട്ടയംകാരന്‍ , മൂന്നോ നാലോ പെങ്ങന്മാരുടെ ഒരു പുന്നാര ആങ്ങള സോജന്‍, പഠിച്ചത് എക്സ്റേ ടെക്നിഷ്യന്‍ കോഴ്സ്, ജോലിയായി വന്നത് ഡല്‍ഹിയില്‍. പെങ്ങന്മാര്‍ എല്ലാവരുമൊക്കെ തന്നെ ജെര്‍മ്മനി ,ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ വരവിലും കുഞ്ഞനിയന് വേണ്ടി ധാരാളം വിദേശ സാദനങ്ങള്‍ എത്തിക്കും അതില്‍ ഏറ്റവും പ്രധാനമായത് നിവിയ ക്രീമാണ് അത് ഒരു ചെറിയ ബാഗ് നിറയെ കാണും .
ഡല്‍ഹിയില്‍ തണുപായാലും ചൂടായാലും നല്ല തണുത്ത വെള്ളത്തില്‍ തന്നെയാണ് ഞങ്ങളെല്ലാം കുളിച്ചിരുന്നത് അസ്സഹനീയ തണുപ്പാകുമ്പോള്‍ എങ്ങാനും വെള്ളം ചൂടാക്കിയാലായി, ബാച്ച്ലര്‍ ജീവിതത്തില്‍ വെള്ളം ചൂടാക്കി കളയാന്‍ നമുക്കുണ്ടോ സമയം, സോജന്‍ പക്ഷെ കുളിക്കാന്‍ പോലും സമയം കളയാറില്ലായിരുന്നു അവിടെയാണ് നിവിയ ക്രീമിന്റെ ഗുണം,
രാവിലെ ജോലിക്ക് പോകാനിറങ്ങും മുന്‍പ് തോര്തുമുടുത്തു നിന്നുകൊണ്ട് ഒരു ചെറിയ പാത്രം നിവിയാ ക്രീം വാരി ദേഹം മുഴുവന്‍ പൂശും അതിനു ശേഷം തലയിലും ഏതോ ഹെയര്‍ ക്രീമും പുരട്ടി ഒരുങ്ങി ഒരു അഴകിയ രാവണന്‍ പുഞ്ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു അവനിറങ്ങും ഇവനെ കുളിക്കുവാന്‍ സഹമുറിയന്മാര്‍ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍റെ സ്ഥിരം ഡയലോഗാണ്
"കുളിക്കാന്‍ മടിയുണ്ടായിട്ടല്ല പക്ഷെ ആദ്യ കപ്പു വെള്ളം ദേഹത്തോട്ടു വീഴുംബോളുണ്ടാകുന്ന ആ ഒരു തണുപ്പ് ഓര്‍ത്താല്‍ എങ്ങനെ കുളിക്കും "
അതിനു പരിഹാരം നിര്‍ദേശിച്ചത് ഞങ്ങളുടെ സുഹൃത്ത് സുനില്‍ ആയിരുന്നു
"സോജാ നീ കുളിക്കാന്‍ കേറുമ്പോള്‍ ആദ്യ കപ്പു വെള്ളം ടോയിലെറ്റില്‍ ഒഴിച്ച് കളഞ്ഞേക്കണം ,രണ്ടാമത്തെ കപ്പു വെള്ളംതോട്ടു കുളിക്കാന്‍ തുടങ്ങിയാല്‍ മതി"
രാവിലെ ഒരു ക്രീം അങ്ങനെ പഴയ ചില ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുവന്നു , സോജനിപ്പോള്‍ കുടുംബമായി ഇന്‍ഗ്ലണ്ടിലോ മറ്റൊ ആണ് ,അവിടുത്തെ തണുപ്പ് കാലത്തും അവനു നിവിയാ ക്രീമിന് മുട്ടു വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനമാത്രമേ ഈ പഴയ സുഹൃത്തിനുള്ളൂ ..................

No comments:
Post a Comment