മമ്മുക്കാ ലാലേട്ടാ നിങ്ങള്‍ക്കിപ്പോ ഞങ്ങള് വെറും പ്രവാസികള്..... സ്മരണ വേണം സ്മരണ......................... ...........
നിങ്ങളേ സൂപെര്സ്ടാര്‍ ആക്കിയെച്ചാ ഞങ്ങള് നാട്ടീന്നു പോന്നത് ഇന്നിപ്പോ നിങ്ങള്‍ക്കാ സ്നേഹമോന്നുമില്ലേലും ഞങ്ങള്‍ക്കത് മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാ, നിങ്ങടെ പടങ്ങളുടെ റിലീസിംഗ് ദിനങ്ങളൊക്കെ അനുപമേടെം ആനന്ദിന്റെം അഭിലാഷിന്റെമോക്കെ ഗേറ്റ് ചാടിയും മതിലു ചാടിയും ഉരുണ്ടുവീണും ദേഹത്തെ തൊലി കളഞ്ഞുമോക്കെയാ ഞങ്ങള് നിങ്ങളെ നിങ്ങളാക്കിയത്...
പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് പുതു പടങ്ങള്‍ റിലീസാവുന്ന ദിനത്തില്‍ തന്നെ കാണണം എന്നതൊരു നിര്‍ബന്ധ ബുദ്ധിയാരുന്നു അതിനുവേണ്ടി എന്ത് കഷ്ടത സഹിക്കാനും ഒരു പ്രയാസവുമില്ലാരുന്നു എത്ര വെളുപ്പിന് വേണേലും എഴുനേറ്റു ട്യൂഷനുന്ടെന്നു അമ്മയോട് കള്ളവും പറഞ്ഞു തീയേറ്ററിന്റെ വാതുക്കല്‍ പോയി ക്യൂ നില്‍ക്കുമായിരുന്നു
എന്നാല്‍ വീട്ടില്‍ അമ്മ റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണയോ പഞ്ചസാരയോ വാങ്ങിവരാന്‍ പറഞ്ഞാല്‍ ഞാനുഴപ്പും.. ഒഹ് എന്നെക്കൊണ്ടൊന്നും മേല അവിടുത്തെ മുടിഞ്ഞ ക്യൂവില്‍ പോയി നില്‍ക്കാന്‍...... ആകെ പത്തോ പന്ത്രണ്ടോ പേരാവും റേഷന്‍ കടയില്‍ ഒരുമിച്ചുണ്ടാവുക അവിടുത്തെ ക്യൂ വലിയ കഷ്ടപ്പാടാണ് നൂറു കണക്കിനാളുകള്‍ ഇടിച്ചു നില്‍ക്കുന്ന പടത്തിന്റെ ടിക്കെറ്റ് ക്യൂവില്‍ ഇടിച്ചുകയറാന്‍ ഭയങ്കര ത്രില്ലും. അന്ന് റേഷന്‍ കടക്കാരന്‍ രവിച്ചേട്ടന്‍ ആദ്യം റെഷന്കാര്ട് പതിപ്പിക്കുന്നവര്‍ക്ക് വല്ലോ സിനിമാ ടിക്കെട്ടും സമ്മാനം എന്ന് വല്ലോം പരസ്യം ചെയ്തിരുന്നേല്‍ ചിലപ്പോള്‍ പോയി ഇടിച്ചു നിന്നേനെ... പിന്നേ..നമ്മളെ പഞ്ചാരേം തീറ്റിച്ചു മണ്ണെണ്ണവിളക്കിന്റെ പ്രകാശോം കാണിക്കണമെന്നു രവിചെട്ടനെന്താ നിര്‍ബന്ധമല്ലേ.....പിന്നെ അമ്മ അയല്‍വക്കത്തെ ആരെയേലും വിട്ടു ഈ സാധനങ്ങള്‍ വാങ്ങിപ്പിക്കും.
പോകാന്‍ കഴിയുകേലാത്തതിന്റെ പിന്നില്‍ മറ്റൊരു രഹസ്യം കൂടിയുണ്ട് നാട്ടിലെ കാണാന്‍ കൊള്ളാവുന്ന ഒറ്റ പെണ്‍കുട്ടികള്‍ റേഷന്‍ കടയില്‍ വരാറില്ല വരുന്നതെല്ലാം അന്നന്നത്തെ അന്നത്തിനു കൂലി വേല ചെയ്തു വിയര്‍പ്പോടെ അപ്പം ഭക്ഷിക്കാന്‍ അരിവാങ്ങാന്‍ വരുന്ന കഷ്ടപ്പാടിന്റെ കരുവാളിപ്പ് മുഖത്തും ശരീരത്തും ബാധിച്ച കുറച്ചു സ്ത്രീകളായിരുന്നു, അന്ന് അധ്വാനത്തിന്റെയോ വിയര്‍പ്പിന്റെയോ വിലയറിയാത്ത നമുക്കുണ്ടോ അവരുടെ വിയര്‍പ്പുമണം സഹിക്കാനുള്ള മനസ്സ് ...
പറഞ്ഞു വന്നത് സിനിമാ കാര്യമാണല്ലോ അന്ന് ഞങ്ങള്‍ വെളുപ്പിന് റിസര്‍വേഷന്‍ ചെയ്യാന്‍ ക്യൂ നിന്നും പറ്റിയില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ടിക്കെറ്റെടുക്കാന്‍ ഇടിച്ചു നിന്നും ഒക്കെയാണ് ആദ്യ ദിവസങ്ങളില്‍ പടങ്ങള്‍ കണ്ടിരുന്നത് അതിന്‍റെ കൂടെ അല്പം ബ്ലാക്കില്‍ ടിക്കെറ്റടിയുടെ പണിയും ഞങ്ങള്‍ കാണിച്ചിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യം , ഇന്നത്തെ തലമുറയോട് ഇക്കാര്യത്തില്‍ എനിക്ക് ഉള്ളില്‍ അസൂയ ആണേലും അവന്മാരോട് പറയുമ്പോള്‍ പറയുന്നത് നേരെ തിരിച്ചാ, നീയൊന്നും പടം കാണാന്‍ ഇടിച്ചു കുത്തി ടിക്കറ്റ് എടുത്തിട്ടില്ലല്ലോ അതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാ അതിനൊരു ത്രില്ലോണ്ട്...
പക്ഷെ മനസ്സില്‍ പറയുന്നത് '"ഫാഗ്യവാന്മാര്‍" ഞങ്ങടെ കാലത്ത് ഈ ഓണ്‍ലൈന്‍ ബുക്കിങ്ങോ മൊബൈല്‍ കോള്‍ വഴിയുള്ള ബുക്കിങ്ങോ ഒന്നുമില്ലാരുന്നു എന്തോരം ഇടീം തെറീം കേട്ടാ ഒരു ടിക്കെട്ടെടുത്തിരുന്നത് എന്നറിയാമോടാ ന്യൂ ജെനെരെഷന്‍ മക്കളേന്നാ....

No comments:
Post a Comment