കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ഫ്ലാറ്റില്‍ ഭയങ്കര പൂച്ച ശല്യം രാത്രി ആയാല്‍ ബാല്‍ക്കണിയില്‍ നിന്നും പൂച്ചയുടെ കരച്ചിലും ബഹളവുമാണ് ഉറങ്ങാതെ കിടക്കുന്ന അവസരങ്ങളില്‍ അനക്കം കേട്ടു ബാല്‍ക്കണി തുറന്നു നോക്കുന്ന എന്നെ ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ ഉരുട്ടി സൂക്ഷിച്ചു നോക്കി പേടിപ്പിക്കുന്ന ഒരു പൂച്ച.
പൊ പൂച്ചേ എന്ന് പറഞ്ഞാലൊന്നും അവന്‍ പോവില്ല ഹിന്ദിയില്‍ തന്നെ "അരെ ജാവോ ബില്ലി കി ഔലാത്" എന്ന് കടുപ്പിച്ചു പറയുമ്പോള്‍ മാത്രമാണ് അവനല്പം പിന്നിലേക്ക് മാറുന്നത് ഗ്രില്ലിനിടവഴി പാതിയിറങ്ങി അവനവിടെ നിന്ന് വീണ്ടുമെന്നെ കണ്ണുരുട്ടി കാണിക്കും "നിന്നെ പേടിച്ചിട്ടൊന്നുമല്ല നിന്നോടോന്നും മൂപ്പിച്ചു നില്‍ക്കാന്‍ എനിക്ക് സമയമില്ല മനുജാ" എന്നാണു അവന്‍റെ ആ നോട്ടത്തിന്‍റെ അര്‍ത്ഥമെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,മനസ്സില്‍ ഞാന്‍ പറയും എന്നെ ബഹുമാനിച്ചു നടന്നില്ലേല്‍ ഞാന്‍ ചന്ദ്രന്‍ ചേട്ടനെ വിളിച്ചു വരുത്തും നിനക്കറിയില്ല ചന്ദ്രന്‍ ചേട്ടനെ, കേരളത്തിലെ "നിന്‍റെ ഒരു കുടുംബത്തെ മുഴുവന്‍ ഒരു സന്ധ്യാ സമയത്ത് ഒറ്റയ്ക്ക് നേരിട്ട് കൊന്നവനാ ചന്ദ്രന്‍ ചേട്ടന്‍. സൂക്ഷിച്ചും കണ്ടും നിന്നാല്‍ നിനക്ക് നല്ലത്" .
എന്‍റെ ചിന്തകള്‍ മനസ്സിലാക്കിയിട്ടോ എന്തോ അവന്‍ വാലു പൊക്കി അവന്‍റെ പ്രിഷ്ടം എന്നെ കാട്ടിക്കൊണ്ട് ഒരുമാതിരി ലാലേട്ടന്റെ മനുഷ്യനെ ആസാക്കുന്ന ചിരി പോലെ ഒരു "ങ്ങ്യാവൂ" വെച്ച് ഒരു പോക്കാണ്
ചെറുപ്പത്തില്‍ എന്നുപറഞ്ഞാല്‍ ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയത്തു എന്‍റെ ആരാധ്യ പുരുഷനാരുന്നു ഞങ്ങളുടെ ഹെയര്‍സ്ടയിലിസ്റ്റ്നാരായണന്‍ ചേട്ടന്‍റെ അനുജന്‍ ചന്ദ്രന്‍ചേട്ടന്‍ ,കാരണം മറ്റൊന്നുമല്ല തോളില്‍ ഒരു തോക്കും കയ്യിലൊരു സഞ്ചിയുമായി കപ്പടാ മീശയും വിറപ്പിച്ചു ചന്ദ്രന്‍ ചേട്ടന്‍റെ വരവൊരു വരവാണ് ,
അന്ന് പാടത്തെ കൊക്കുകള്‍ക്കും മുണ്ടികള്‍ക്കും,ഒപ്പം പൂച്ചകള്‍ക്കും അണ്ണാറകണ്ണന്‍മാര്‍ക്കുമൊക്കെ ഒരു പേടി സ്വപ്നമായിരുന്നു ചന്ദ്രന്‍ ചേട്ടന്‍,പൂച്ചകളെ എവിടെ കണ്ടാലും കൊല്ലുകയും അതിനെ കയ്യിലുള്ള സഞ്ചിയിലിട്ടു കൊണ്ടുപോയി കറിവച്ചു തിന്നുകയും ചെയ്യുമായിരുന്നു ചന്ദ്രന്‍ ചെട്ടനെന്നാണ് കേട്ടിരിക്കുന്നത് ...
പക്ഷെ ഒരവധിക്ക് ചെന്നപ്പോള്‍ പഴയ തറവാട് വീടിനടുത്തുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കണ്ടു ചന്ദ്രന്‍ ചേട്ടന്റെ ഒരു നിഴലിനെ....., മീശയുടെ കനമൊക്കെ പോയി തോക്ക് പിടിച്ചുന്നം തെറ്റാതെ പൊട്ടിച്ചിരുന്ന കൈകള്‍ ഇന്ന് വിറച്ചു വിറച്ചു തന്റെ മടിയില്‍ ചാടിക്കേറിയ ഒരു വെളുമ്പി പൂച്ചയെ തലോടിക്കൊണ്ടിരിക്കുന്നു .....
ചന്ദ്രന്‍ ചേട്ടന്റെ വിശേഷം ഞങ്ങളുടെ ഫ്ലാറ്റിലെ പൂച്ചയും അറിഞ്ഞിരിക്കാം അല്ലെങ്കില്‍ പണ്ട് "ഒപെരെഷന്‍ കയാറ്റ് സ്ടാറിനു" ഒരിക്കല്‍ ചന്ദ്രന്‍ ചേട്ടനെ അനുഗമിച്ച എന്നെ പ്രുഷ്ടം പൊക്കി കാണിക്കുവാന്‍ ഈ മാര്‍ജ്ജാരന് എങ്ങനെ ധൈര്യം വന്നു ....................

No comments:
Post a Comment