ചെറുപ്പത്തില്‍ എന്ന് വച്ചാല്‍ വളരെ ചെറുപ്പത്തില്‍ ഞാന്‍ "ഫയങ്കര" പാട്ടുകാരനായിരുന്നു ഏതു പാട്ടും ഒരു പ്രാവശ്യം കേട്ടാല്‍ ഞാന്‍ വളരെ സുന്ദരമായി പാടിയിരുന്നു ..എന്തേ സംശയമുണ്ടോ ?
പക്ഷെ വരികള്‍ ഒറിജിനല്‍ പാട്ടിന്‍റെ തന്നെയാവണം എന്ന് യാതോരുറപ്പുമില്ലാരുന്നു എന്നേയുള്ളു, പ്രത്യേകിച്ചും ഹിന്ദി പാട്ടുകള്‍ ഒക്കെ ... സ്കൂള്‍ അവധിക്കാലം തുടങ്ങുമ്പോളാണ് കവലയിലെ സ്കൂള്‍ മൈതാനിയില്‍ കബഡി മത്സരം ഉള്ളത് അവിടെ കോളാമ്പി മൈക്ക് വച്ച് കെട്ടി കേള്പ്പിക്കുന്നതാണ് ഹിന്ദി പാട്ടുകള്‍ അതിന്റെ അറ്റവും മുറിയും കേട്ടു ഞാന്‍ എന്‍റെ സ്വന്തം വരികളുമിട്ടു നല്ല സ്ടയിലന്‍ പാട്ടുണ്ടാക്കും
ആ സമയത്തെ ഹിറ്റു പാട്ടുകളിലോന്നായിരുന്നു
"ആപ് ജൈസാ കോയി മേരെ സിന്ദഗി മേ ആയെ ,ബാത് ബന്ജായെ.... ("ട്യൂം".).... ബാത് ബന്ജായെ "
ഇത് ഞാന്‍ പാടിയിരുന്നത് "ആപ് വച്ചാ പോരെ മേരെ സിന്ദഗീ മേ ആകേ പാപ്പനിച്ചായോ.... (ട്യൂം)....ഓാാ പാപ്പനിച്ചായോ"
ആ "ട്യൂം"എന്ന മ്യൂസിക് ഒക്കെ വളരെ ഉച്ചത്തില്‍ തന്നെ പാടും ഈ പാപ്പനിചായന്‍ തറവാട് വീടിനു തൊട്ടടുത്തു താമസിക്കുന്ന എന്‍റെ ഫാതെരിന്റെ കസിനാണ്, പുള്ളി പണ്ട് എയര്‍ഫോഴ്സില്‍ ഒക്കെ ആയിരുന്നതിനാല്‍ ഹിന്ദി അറിയാവുന്ന പാര്‍ട്ടിയാണ് .ഒരു ദിവസം എന്റെ ഈ പാട്ട് കേട്ടു പുള്ളി എന്നോട് ചോദിച്ചു "നിനക്കിട്ടു ഞാന്‍ എപ്പോളാടാ ആപ്പ് വച്ചത്? നീ കൊള്ളാല്ലോ ആള്". അപ്പോളാണ് ഞാന്‍ പാടുന്നതില്‍ അങ്ങനെ ഒരര്‍ത്ഥം ഒളിച്ചിരുപ്പുണ്ട് എന്നെനിക്കു മനസ്സിലായത്
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഡല്‍ഹി നഗരത്തില്‍ എത്തിയ സമയം അപ്പോഴും ഹിന്ദിയില്‍ ആപ് വച്ചാല്‍ തിരിച്ചു വക്കാനറിയാത്ത സമയമാണ് ഡല്‍ഹിയില്‍ ചെന്ന് പെട്ടതോ പെന്തെക്കൊസ്തുകാരനായ ഒരമ്മാച്ചന്റെ മടയില്‍, ടി.വി കാണില്ല സിനിമാ പാട്ട് വെക്കില്ല ഫുള്ളി ആത്മീയവാദിയായ് അമ്മാചാനും കുടുംബവും അവിടെ ആന്റിയുടെ മാതാപിതാക്കളുണ്ട് ആന്റിയുടെ അനുജത്തിയുമുണ്ട് എല്ലാരും ഒന്നിനൊന്നു മെച്ചമായ ആത്മീയ വാദികള്‍,ഞാനാണെങ്കില്‍ പതിനേഴു വയസ്സുകാരനായ നല്ലൊന്നാന്തരം സിനിമാ ഭ്രാന്തന്‍.
കുറച്ചു ദിവസം ഞാന്‍ സഹിച്ചും ക്ഷമിച്ചും നിന്നും എന്നിലെ പാട്ടുകാരന് പാട്ട് പാടാതെ നിവര്‍ത്തിയില്ലാന്നു വന്ന ഒരു നിമിഷത്തില്‍ വരാന്തയില്‍ ഇറങ്ങി നിന്നു ഞാന്‍ ആ സമയത്തെ ഒരു ഹിന്ദി ഗാനം കുറച്ചുച്ചത്തില്‍ തന്നെ പാടി " ചുമ്മാ ചുമ്മാ ദേദോ ചുമ്മാ ചുമ്മാ ദേദോ ചുമ്മാ" ഇത്രയുമായപ്പോള്‍ വരാന്തയില്‍ അലക്കിയ തുണി വിരിച്ചു കൊണ്ട് നിന്ന ആന്റിയുടെ അനുജത്തിയെന്നെ കടുപ്പിച്ചൊന്നു നോക്കി
,"ഫക്തി" കാരണം സിനിമാ പാട്ട് കേട്ടതിന്റെ കലിപ്പിലാണ് നോക്കുന്നതെന്ന് തോന്നിയപ്പോള്‍ എന്നിലെ പെന്തെക്കോസ്ത് വിരോധി സട കുടഞ്ഞുണര്‍ന്നു ഞാന്‍ പുള്ളിക്കാരിയെ നോക്കി വീണ്ടും ഉച്ചത്തില്‍ പാടി "ചുമ്മാ ചുമ്മാ ദേദോ ചുമ്മാ ചുമ്മാ ദേദോ ചുമ്മാ" ഇത്തവണ പുള്ളിക്കാരി നോട്ടത്തിന്‍റെ കടുപ്പം കുറച്ചു കൂടി കൂട്ടി എന്നെ ദഹിപ്പിക്കും വിദമാക്കി ചവിട്ടി തുള്ളി അകത്തേക്ക് പോയി,
അപ്പോള്‍ എനിക്ക് തോന്നി ഇതില്‍ പണ്ടത്തെ "ആപ്പുവച്ചാ പോരെ പോലെ എന്തോ കുഴപ്പമുണ്ട്" അന്നുകൊണ്ട് ഞാനെന്റെ ഉണ്ടാക്കി പാട്ടുകളും അര്‍ത്ഥമറിയാതെ പാടുന്ന പരിപാടികളും നിര്‍ത്തി അല്ലെങ്കില്‍ മാനം കപ്പല് കേറുന്ന വഴി അറിയുവേലാന്നു മനസ്സിലായി ....

No comments:
Post a Comment