സ്കൂളിന്‍റെ
പടിയിറങ്ങാറായപ്പോള്‍ പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ല ,കാരണം
അങ്ങനെ ഒരു വികാരം തോന്നാന്‍ മാത്രം ഒരു ബിന്ദുവോ ,സിന്ദുവോ , ജെസ്സിയോ
മേരിയോ ഒന്നും ഞങ്ങളുടെ സ്കൂളില്‍ ഇല്ലായിരുന്നു പത്തു രണ്ടായിരം
ആണ്‍കുട്ടികളുടെ ഇടയില്‍ ശങ്കരാടിയുടെ പറച്ചില്‍ പോലെ
,ഉച്ചക്കഞ്ഞിപ്പുരയിലെ ഒരു ഏലിയാമ്മ ഒരു അന്നമ്മ ടീച്ചര്‍ പിന്നെ ഇടയ്ക്കു
സ്കൂള്‍ മാനേജുമെന്റിന്റെ തന്നെ ടി ടി സി സ്കൂളില്‍ നിന്നും ഞങ്ങളുടെ
മുന്നിലൂടെ പോകുന്ന ചില ചേച്ചിമാരും അല്ലാതെ വികാരിക്കാന്‍ പറ്റിയ ഒന്നും
ഇല്ലായിരുന്നു , ഇന്ന് പക്ഷെ ഓര്‍ക്കുമ്പോള്‍ ആ കാലഘട്ടം സുന്ദരമായൊരു
വികാരം ഉള്ളില്‍ സൃഷ്ട്ടിക്കുന്നു ....
No comments:
Post a Comment