ചെങ്ങളം ഗവ; സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു,മുന്നി ല്‍
നിന്നും രണ്ടാമത്തെ ബെഞ്ചില്‍ എന്നെ തൊട്ടു ചേര്‍ന്ന് രണ്ടാമതായി
ഇരിക്കുമായിരുന്ന "ബൈജു". കരിവീട്ടിയുടെ നിറവും അതില്‍ പോളീഷെന്ന പോലെ
എന്നും നിറയെ എണ്ണ തേച്ചു മിനുങ്ങി നല്ലെണ്ണയുടെ സുഗന്ധവും പേറി
വന്നിരിക്കുമായിരുന്ന അവനെ അന്ന് ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ
നേതാവും സ്കൂളിലെ തയ്യല്‍ ടീച്ചരുടെ മകളും അഹങ്കാരത്തിനു കയ്യും
കാലും വച്ചവള്‍ എന്ന് തോന്നിക്കുന്ന ബിന്ദുവും സഖികളും കാക്കേ കാക്കേ
എന്ന് വിളിച്ചു കളിയാക്കുമായിരുന്നു പക്ഷെ എത്ര കളിയാക്കിയാലും ഇരുന്നു
ചിരിക്കുകയല്ലാതെ തിരിച്ചൊരു വാക്കും അവന്‍ പറഞ്ഞിരുന്നില്ല, പലപ്പോഴും
കളിയാക്കലുകള്‍ കൂടുന്നു എന്ന് തോന്നുമ്പോള്‍ ഇനി കളിയാക്കിയാല്‍ ഞാന്‍
ടീച്ചറോട് പറഞ്ഞു കൊടുക്കും എന്ന എന്റെ ഭീഷണിയിലാണ് അവര്‍ ആ പരിപാടി
നിര്‍ത്തിയിരുന്നത് പക്ഷെ എന്‍റെ സ്ഥിരം ഈ ഭീഷണികൊണ്ട് അവര്‍ക്ക് എന്നോടു
നല്ല കലിപ്പുണ്ടായി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ചു പ്രയോജനം
ഒന്നുമുണ്ടായില്ല പഴയതുപോലെ തന്നെ അവരുടെ കളിയാക്കലുകള്‍ അനസ്യൂതം
തുടര്‍ന്നുകൊണ്ടേയിരുന്നു,കൂടാത െ
എന്നെയും ഒരു കളിയാക്കിപേരിട്ടു കളിയാക്കല്‍ ആരംഭിക്കുവാനും അത് കാരണമായി,
ആദ്യമായി ബൈജുവിന്റെ മുഖത്തെ ചിരിമാഞ്ഞു അവന്‍ ഒരു സംഹാരരുദ്രനായി
മാറുന്നത് അന്നാണ് ഞാന്‍ കണ്ടത് എന്നെ കളിയാക്കുവാന്‍ തുടങ്ങിയതും ബൈജു
ബിന്ദുവിന്റെ നേരെ പാഞ്ഞടുത്തു നിനക്ക് ധൈര്യമുണ്ടേല്‍ ഒന്നൂടെ വിളിക്കെടി
എന്നു പറഞ്ഞു കൈചൂണ്ടി വിറഞ്ഞു നില്‍ക്കുന്ന ബൈജുവിന്റെ മുഖം
ഇന്നുമെനിക്ക് നല്ല ഓര്‍മ്മയാണ്,
ആ തവണ ആ സ്കൂളില്‍ നിന്നും മാറിയ ഞാന്‍ ബൈജുവിനെ പിന്നെ കണ്ടിട്ടില്ല, "നിസ്വാര്‍ത്ഥ സുഹൃത്ത് ബന്ധം" എന്നൊക്കെ പലയിടത്തും വായിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമായിരുന്നു എണ്ണയില്‍ മിനുങ്ങി നീലയില്‍ വെള്ള കുത്തുകള്‍ ഉള്ള ഷേര്‍ട്ടും ,ഒപ്പം അവന്റെ കാലാണോ നിക്കറാണോ എന്ന് തിരിച്ചറിയാന്‍ മേലാത്ത പോലുള്ള കറുത്ത നിക്കറുമിട്ടു ആ കുശുമ്പി ബിന്ദുവിനു നേരെ കൈ ചൂണ്ടി നില്‍ക്കുന്ന ബൈജുവിന്റെ മുഖം.......................... .
ജോഷി
ആ തവണ ആ സ്കൂളില്‍ നിന്നും മാറിയ ഞാന്‍ ബൈജുവിനെ പിന്നെ കണ്ടിട്ടില്ല, "നിസ്വാര്‍ത്ഥ സുഹൃത്ത് ബന്ധം" എന്നൊക്കെ പലയിടത്തും വായിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമായിരുന്നു എണ്ണയില്‍ മിനുങ്ങി നീലയില്‍ വെള്ള കുത്തുകള്‍ ഉള്ള ഷേര്‍ട്ടും ,ഒപ്പം അവന്റെ കാലാണോ നിക്കറാണോ എന്ന് തിരിച്ചറിയാന്‍ മേലാത്ത പോലുള്ള കറുത്ത നിക്കറുമിട്ടു ആ കുശുമ്പി ബിന്ദുവിനു നേരെ കൈ ചൂണ്ടി നില്‍ക്കുന്ന ബൈജുവിന്റെ മുഖം..........................
ജോഷി
No comments:
Post a Comment