"അമ്മിണി"...
അവള്‍ സുന്ദരിയായിരുന്നു.. ഒരു വിഷുവിന്‍റെ തലേന്നാള്‍ എന്റെ അമ്മയുടെയും
മറ്റുള്ളവരുടെയും മുന്നില്‍ വച്ചു അവളെ എന്‍റെ കൈയ്യിലേക്ക്
എല്പിച്ചപ്പോള്‍ അവളുടെ രക്ഷകര്‍ത്താക്കളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു,
അവള്‍ നിശബ്ദയായിരുന്നു പക്ഷെ അവളുടെ കണ്ണുകളും തുളുമ്പി നില്‍ക്കുന്നത്
ഞാന്‍ കണ്ടു,
വീട്ടിലേക്കുള്ള വഴിയിലെല്ലാം അവള്‍ നിശബ്ദയായിരുന്നു അന്നുവരെ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒരു പുതിയ വീട്ടിലേക്കു കടന്നു ചെല്ലുന്നതിന്റെ ആകുലതകളും ചിന്തകളുമാവാം ആ നിശബ്ദതക്കു പിന്നിലെന്ന് ഞാന്‍ ഊഹിച്ചു,അവളുടെ കഴുത്തില്‍ ഞാനണിയിച്ച ആ ചരട് ഒരു അലങ്കാരം പോലെ അവിടെ കിടക്കുന്നത് ഒരു ഗര്‍വ്വോടെ ഞാന്‍ വീക്ഷിച്ചു,ഞങ്ങള്‍ വീട്ടിലെത്തി അവളെ അമ്മയുടെ അടുത്തു വിട്ടു ഞാന്‍ പതിയെ വെളിയിലെക്കൊന്നിറങ്ങി,ഞാന്‍ തിരികെ എത്തുംബോളേക്കും അവള്‍ കിടന്നിരുന്നു, ശല്യപ്പെടുത്തണ്ട എന്ന് കരുതി ഞാനും കിടന്നു ,രാവിലെ അമ്മിണിയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ,ആകുലതയോടെ ഞാന്‍ എഴുന്നേറ്റു അടുക്കളയിലെത്തി, അമ്മ അവിടെയില്ല, എന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ഞാന്‍ സ്റ്റീല്‍ കപ്പും എടുത്തു തൊഴുത്തിലേക്ക് നടന്നു അമ്മ അപ്പോളവിടെ അമ്മിണിയെ കറക്കുകയായിരുന്നു അവള്‍ അല്പം കുറുമ്പ് കാട്ടുന്നുണ്ടായിരുന്നു എങ്കിലും അമ്മയുടെ തലോടലില്‍ അവള്‍ അടങ്ങി.
കറന്നെടുക്കുന്ന പശുവിന്‍ പാല്‍ അന്നേരമേ കുടിക്കുക എന്നത് പണ്ടേ എന്റെ ഒരു ശീലമായിരുന്നു................. .........................
വീട്ടിലേക്കുള്ള വഴിയിലെല്ലാം അവള്‍ നിശബ്ദയായിരുന്നു അന്നുവരെ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒരു പുതിയ വീട്ടിലേക്കു കടന്നു ചെല്ലുന്നതിന്റെ ആകുലതകളും ചിന്തകളുമാവാം ആ നിശബ്ദതക്കു പിന്നിലെന്ന് ഞാന്‍ ഊഹിച്ചു,അവളുടെ കഴുത്തില്‍ ഞാനണിയിച്ച ആ ചരട് ഒരു അലങ്കാരം പോലെ അവിടെ കിടക്കുന്നത് ഒരു ഗര്‍വ്വോടെ ഞാന്‍ വീക്ഷിച്ചു,ഞങ്ങള്‍ വീട്ടിലെത്തി അവളെ അമ്മയുടെ അടുത്തു വിട്ടു ഞാന്‍ പതിയെ വെളിയിലെക്കൊന്നിറങ്ങി,ഞാന്‍ തിരികെ എത്തുംബോളേക്കും അവള്‍ കിടന്നിരുന്നു, ശല്യപ്പെടുത്തണ്ട എന്ന് കരുതി ഞാനും കിടന്നു ,രാവിലെ അമ്മിണിയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ,ആകുലതയോടെ ഞാന്‍ എഴുന്നേറ്റു അടുക്കളയിലെത്തി, അമ്മ അവിടെയില്ല, എന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ഞാന്‍ സ്റ്റീല്‍ കപ്പും എടുത്തു തൊഴുത്തിലേക്ക് നടന്നു അമ്മ അപ്പോളവിടെ അമ്മിണിയെ കറക്കുകയായിരുന്നു അവള്‍ അല്പം കുറുമ്പ് കാട്ടുന്നുണ്ടായിരുന്നു എങ്കിലും അമ്മയുടെ തലോടലില്‍ അവള്‍ അടങ്ങി.
കറന്നെടുക്കുന്ന പശുവിന്‍ പാല്‍ അന്നേരമേ കുടിക്കുക എന്നത് പണ്ടേ എന്റെ ഒരു ശീലമായിരുന്നു.................
No comments:
Post a Comment