ചുണ്ണാംബു
തേച്ച തളിർ വെറ്റിലയിലേക്കു ചെറു തരികളായി പൊടിച്ചെടുത്ത പാക്കും ഒപ്പം
ചെറുകഷ്ണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന പുകയിലയും ചെർത്തു വായിലേക്കു
വച്ചു കൊടുക്കുംബോൾ പല്ലില്ലാത്ത മോണ കൊണ്ടു കുഞ്ഞു വിരലുകളിൽ സ്നെഹത്തൊടെ
കടിക്കുകയും പിന്നെ ചേർത്തു നിർത്തി എന്നെ മുത്തങ്ങൾ കൊണ്ടു മൂടുകയും
ചെയ്തിരുന്ന മുത്തച്ചൻ എനിക്കുണ്ടായിരുന്നു അങ്ങനെ കിട്ടുന്ന
മുത്തങ്ങൾക്കൊരു സൗരഭ്യമുണ്ടായിരുന്നു പുകയിലയുടെയും വിയർപ്പിന്റെയുമൊക്കെ
ചേർന്ന സ്നേഹത്തിന്റെ സൗരഭ്യം, ഇന്നത്തെ തലമുറക്കു
നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു സൗരഭ്യം...
No comments:
Post a Comment