തൃശൂര്‍
എന്ന് കേട്ടാല്‍ പലര്‍ക്കും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പൂരവും
വടക്കുംനാഥ ക്ഷേത്രവുമൊക്കെ ആയിരിക്കും , എന്നാല്‍ എന്‍റെ മനസ്സിലേക്ക്
ആദ്യമെത്തുന്നത് വടക്കേച്ചിറ ബസ്ടാണ്ടും അതിനു മുന്നിലെ ആല്‍മരത്തറയും
അവിടിരുന്നു വെടിവെട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സുഹൃത്ത് വലയത്തേയുമാണ്,
പൂരപ്പറമ്പും ,രാഗം ,ജോസ് തീയെറ്ററുകളുമൊക്കെ അതിനു ശേഷം മാത്രമേ കടന്നു
വരാറുള്ളൂ,
ചെട്ടനോപ്പം തൃശൂരിലേക്ക് എത്തിയപ്പോള്‍ കോളേജു അഡ്മിഷന്‍ സമയമൊക്കെ കഴിഞ്ഞു അതിനാല്‍ റെഗുലര്‍ കൊളെജുകളിലോന്നും അഡ്മിഷന്‍ ലഭിച്ചില്ല ,വടക്കെച്ചിറ ബസ്സ്ടാണ്ടിനു അടുത്തുള്ള ചിന്മയാ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ആകെയൊരു ബുദ്ധിമുട്ടായിരുന്നു പ്രീഡിഗ്രി രണ്ടുകൊല്ലം കോട്ടയം ബസേലിയസില്‍ തകര്‍ത്തടിച്ചിട്ടു ഇപ്പോള്‍ ഒരു പ്രൈവറ്റ് കോളേജില്‍ പഠിക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവപ്പെട്ടു,പക്ഷെ ആ ബുദ്ധിമുട്ടുകളെയെല്ലാം മറക്കുവാനും നീക്കിക്കളയുവാനും ഉതകുംവിധമുള്ള ഒരു സൌഹൃദ വലയം എനിക്കവിടെ ലഭിച്ചു ,ഒരു അപരിചിതനായി കടന്നെത്തിയ എന്നെ താമസ സ്ഥലമായ കൊമ്പഴയില്‍ നിന്ന് തന്നെ ലഭിച്ച റോബി എന്ന സുഹൃത്ത് കുറെയേറെ സുഹൃത്തുക്കളുമായി പരിചയപ്പെടുത്തി, പലരും സെന്റ് തോമസ് ,കേരളവര്‍മ്മ, കോളേജുകളില്‍ പഠിക്കുന്നവര്‍ ഒപ്പം ചിന്മയായില്‍ തന്നെ ഉള്ള ചിലരും,
ഞങ്ങള്‍ ക്ലാസ് കഴിഞ്ഞെത്തുമ്പോള്‍ ഞങ്ങളെ കാത്തു മറ്റുള്ള സുഹൃത്തുക്കള്‍ ബസ്സ്ടാണ്ടിലെ ആ ആല്മരത്തറയില്‍ ഉണ്ടാവും,അവിടെയിരുന്നു കുറെയേറെ നേരം കഥകള്‍ പറഞ്ഞു, എല്ലാവരും എത്തി കോറം തികഞ്ഞു കഴിഞ്ഞാണ് ഒരുമിച്ചു വീടുകളിലേക്ക് തിരിക്കുന്നത്,എല്ലാവരും പട്ടിക്കാട്,ചുവന്നമണ്ണ്,കൊമ്പഴ ,പന്തലാംപാടം ഭാഗത്ത് നിന്നുള്ളവര്‍,
ഈ വെടിവട്ടത്തില്‍ ആദ്യകാലത്ത് എനിക്ക് വലിയ റോള്‍ ഒന്നുമില്ലായിരുന്നു മിക്കവാറും ഞാന്‍ കേള്‍വിക്കാരന്‍ ആയി ഇരിക്കും എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും,പലരും തൃശൂര്‍ ശൈലിയില്‍ പറയുന്നതൊക്കെ എനിക്ക് ഉത്സവങ്ങള്‍ക്ക് നെടുനീളന്‍ മാലപ്പടക്കത്തിനു തിരികൊളുത്തി പൊട്ടിക്കുന്നതുപോലെയാണ് തോന്നിയത് ഇടയ്ക്കിടെ ഗുണ്ട് പോട്ടുന്നതുപോലെ "'എന്തൂട്ടെടാ കന്നാലീന്നോ,അല്ലേല്‍ എന്തൂട്ടെടാ ശവീന്നോ" ഒക്കെ കേള്‍ക്കും അത് മാത്രം പിടികിട്ടും, അങ്ങനെ നാളുകള്‍ കഴിഞ്ഞു കേള്‍വിക്കാരനായിരുന്ന ഞാനും കളത്തില്‍ തനി തൃശൂര്‍ ശൈലിയില്‍ സംസാരിക്കാന്‍ തുടങ്ങി, ഇടയ്ക്കിടെ ഞാനും അമിട്ടുകള്‍ പൊട്ടിക്കുവാന്‍ പഠിച്ചു.ജീവിതത്തിലെ മറക്കാനാവാത്ത ഒരു നല്ല കാലഘട്ടം ആയിരുന്നു അത്, ആ ഓര്‍മ്മകളില്‍ പീച്ചി ഡാമിലെക്കു വെള്ളം ഒഴുകുന്ന ചെറുതെങ്കിലും ആഴമുള്ള ആ നദികളിലെ കുളിയും മീന്‍ പിടുത്തവും, കാട്ടില്‍ പോക്കും ഒക്കെയുണ്ട്.
വര്‍ഷങ്ങള്‍ കഴിഞ്ഞു പലരും പല വഴിക്കായി. അവിടെ നിന്ന് ഒരുമിച്ചു എയര്ഫോര്സ് ടെസ്റിന് പോയ റോബി ഇന്ന് അവന്റെ വിജയകരമായ എയര്ഫോര്സ് ജീവിതത്തില്‍ നിന്നും വിരമിച്ചു നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു,ബാക്ക ിയുള്ളവര്
ഒക്കെ എവിടെ എന്ന് പോലും അറിയില്ല അവിടുത്തെ ജീവിതത്തിനു ശേഷം
ഡല്‍ഹിയിലത്തിയ ഞാന്‍ ഇന്നും ഇവിടെ തന്നെ നാടിനെയും പഴയ സുഹൃത്തുക്കളെയും
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ലകാലത്തെ സ്മരണകള്‍ അയവിറക്കിയും പഴയ
ചങായിമാര്‍ ആരെങ്കിലും ഫേസ്ബുക്കിലുണ്ടോ എന്ന് ഇടയ്ക്കിടെ തിരഞ്ഞും
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു,
ചെട്ടനോപ്പം തൃശൂരിലേക്ക് എത്തിയപ്പോള്‍ കോളേജു അഡ്മിഷന്‍ സമയമൊക്കെ കഴിഞ്ഞു അതിനാല്‍ റെഗുലര്‍ കൊളെജുകളിലോന്നും അഡ്മിഷന്‍ ലഭിച്ചില്ല ,വടക്കെച്ചിറ ബസ്സ്ടാണ്ടിനു അടുത്തുള്ള ചിന്മയാ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ആകെയൊരു ബുദ്ധിമുട്ടായിരുന്നു പ്രീഡിഗ്രി രണ്ടുകൊല്ലം കോട്ടയം ബസേലിയസില്‍ തകര്‍ത്തടിച്ചിട്ടു ഇപ്പോള്‍ ഒരു പ്രൈവറ്റ് കോളേജില്‍ പഠിക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവപ്പെട്ടു,പക്ഷെ ആ ബുദ്ധിമുട്ടുകളെയെല്ലാം മറക്കുവാനും നീക്കിക്കളയുവാനും ഉതകുംവിധമുള്ള ഒരു സൌഹൃദ വലയം എനിക്കവിടെ ലഭിച്ചു ,ഒരു അപരിചിതനായി കടന്നെത്തിയ എന്നെ താമസ സ്ഥലമായ കൊമ്പഴയില്‍ നിന്ന് തന്നെ ലഭിച്ച റോബി എന്ന സുഹൃത്ത് കുറെയേറെ സുഹൃത്തുക്കളുമായി പരിചയപ്പെടുത്തി, പലരും സെന്റ് തോമസ് ,കേരളവര്‍മ്മ, കോളേജുകളില്‍ പഠിക്കുന്നവര്‍ ഒപ്പം ചിന്മയായില്‍ തന്നെ ഉള്ള ചിലരും,
ഞങ്ങള്‍ ക്ലാസ് കഴിഞ്ഞെത്തുമ്പോള്‍ ഞങ്ങളെ കാത്തു മറ്റുള്ള സുഹൃത്തുക്കള്‍ ബസ്സ്ടാണ്ടിലെ ആ ആല്മരത്തറയില്‍ ഉണ്ടാവും,അവിടെയിരുന്നു കുറെയേറെ നേരം കഥകള്‍ പറഞ്ഞു, എല്ലാവരും എത്തി കോറം തികഞ്ഞു കഴിഞ്ഞാണ് ഒരുമിച്ചു വീടുകളിലേക്ക് തിരിക്കുന്നത്,എല്ലാവരും പട്ടിക്കാട്,ചുവന്നമണ്ണ്,കൊമ്പഴ
ഈ വെടിവട്ടത്തില്‍ ആദ്യകാലത്ത് എനിക്ക് വലിയ റോള്‍ ഒന്നുമില്ലായിരുന്നു മിക്കവാറും ഞാന്‍ കേള്‍വിക്കാരന്‍ ആയി ഇരിക്കും എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും,പലരും തൃശൂര്‍ ശൈലിയില്‍ പറയുന്നതൊക്കെ എനിക്ക് ഉത്സവങ്ങള്‍ക്ക് നെടുനീളന്‍ മാലപ്പടക്കത്തിനു തിരികൊളുത്തി പൊട്ടിക്കുന്നതുപോലെയാണ് തോന്നിയത് ഇടയ്ക്കിടെ ഗുണ്ട് പോട്ടുന്നതുപോലെ "'എന്തൂട്ടെടാ കന്നാലീന്നോ,അല്ലേല്‍ എന്തൂട്ടെടാ ശവീന്നോ" ഒക്കെ കേള്‍ക്കും അത് മാത്രം പിടികിട്ടും, അങ്ങനെ നാളുകള്‍ കഴിഞ്ഞു കേള്‍വിക്കാരനായിരുന്ന ഞാനും കളത്തില്‍ തനി തൃശൂര്‍ ശൈലിയില്‍ സംസാരിക്കാന്‍ തുടങ്ങി, ഇടയ്ക്കിടെ ഞാനും അമിട്ടുകള്‍ പൊട്ടിക്കുവാന്‍ പഠിച്ചു.ജീവിതത്തിലെ മറക്കാനാവാത്ത ഒരു നല്ല കാലഘട്ടം ആയിരുന്നു അത്, ആ ഓര്‍മ്മകളില്‍ പീച്ചി ഡാമിലെക്കു വെള്ളം ഒഴുകുന്ന ചെറുതെങ്കിലും ആഴമുള്ള ആ നദികളിലെ കുളിയും മീന്‍ പിടുത്തവും, കാട്ടില്‍ പോക്കും ഒക്കെയുണ്ട്.
വര്‍ഷങ്ങള്‍ കഴിഞ്ഞു പലരും പല വഴിക്കായി. അവിടെ നിന്ന് ഒരുമിച്ചു എയര്ഫോര്സ് ടെസ്റിന് പോയ റോബി ഇന്ന് അവന്റെ വിജയകരമായ എയര്ഫോര്സ് ജീവിതത്തില്‍ നിന്നും വിരമിച്ചു നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു,ബാക്ക
No comments:
Post a Comment