"തറവാട്
വീടിനു മുന്‍പില്‍ വേലിയോട് ചേര്‍ന്ന് തന്നെ രണ്ടു മാവുകള്‍
നിന്നിരുന്നു,നന്നായി കായ്ക്കുന്ന മാവുകള്‍, അതിലെ മാങ്ങക്ക് തേന്‍
മധുരമായിരുന്നു, താഴെ വീഴുന്ന പഴമാങ്ങകള്‍ അമ്മച്ചി എടുത്തു
അരിപ്പെട്ടിക്കുള്ളില്‍ സൂക്ഷിച്ചു വക്കും,എന്നിട്ട് ഞങ്ങള്‍ കൊച്ചുമക്കള്‍
വരുമ്പോള്‍ എടുത്തു കഴുകി അതിന്റെ മൂക്ക് ചെത്തി കയ്യില്‍ തരും “ഈമ്പി
കുടിച്ചോടാന്നും പറഞ്ഞു” മാങ്ങാ ചാര്‍ കൈകളിലെല്ലാം ആക്കി അത് നാവുകൊണ്ട്
നക്കി തുവര്‍ത്തി ഈമ്പി കുടിച്ചിരുന്ന കാര്യമൊന്നും ഞാനിപ്പോള്‍
ഓര്‍ക്കുന്നുമില്ല എനിക്കൊട്ടു കൊതിയുമില്ല
No comments:
Post a Comment